play-sharp-fill
കോട്ടയം മീനടത്ത് പത്തടി നീളമുള്ള പെരുമ്പാമ്പ്; പോലീസിൻ്റെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പാമ്പ് പിടുത്ത വിദഗ്ദ്ധൻ സുബാഷ് കറുകച്ചാൽ പാമ്പിനെ പിടികൂടിയത് അതിസാഹസികമായി

കോട്ടയം മീനടത്ത് പത്തടി നീളമുള്ള പെരുമ്പാമ്പ്; പോലീസിൻ്റെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പാമ്പ് പിടുത്ത വിദഗ്ദ്ധൻ സുബാഷ് കറുകച്ചാൽ പാമ്പിനെ പിടികൂടിയത് അതിസാഹസികമായി

സ്വന്തം ലേഖിക

കോട്ടയം: മീനടത്ത് പത്തടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി.

മീനടം കല്ലുപറമ്പ് മൈലാടിയിൽ പൊന്നപ്പന്റെ വീട്ടിൽ നിന്നാണ് പത്തടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് വെളുപ്പിന് ഒരു മണിയോടുകൂടി ബൈക്കിൽ എത്തിയ രണ്ട് യുവാക്കൾ ആണ് പാമ്പിനെ കണ്ടത്. അവർ നാട്ടുകാരെ വിളിച്ചു കൂട്ടി തുടർന്ന് പാമ്പാടി പോലീസിലും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലും വിവരം അറിയിച്ചു.

പാമ്പാടി എസ് ഐ ജോമോൻ്റെ നേതൃത്തത്തിലുള്ള പോലീസ് സ്ഥലത്തെത്തി തുടർന്ന് പോലീസിൻ്റെ നിർദ്ദേശപ്രകാരം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ പാമ്പ് പിടുത്ത വിദഗ്ദ്ധൻ സുബാഷ് കറുകച്ചാൽ പാമ്പിനെ പിടികൂടി.

ഇത്രയും വലിയ പെരുമ്പാമ്പ് എങ്ങനെ മീനടത്ത് എത്തി എന്ന ആശങ്കയിലാണ് നാട്ടുകാർ.