
പെരുമ്പാവൂർ ഛോട്ടാ മുംബൈ ആകുന്നുവോ..? ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ വെടിവെയ്പ്പ് ; കാറിലെത്തിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ വെടിവെച്ച് വീഴ്ത്തി
സ്വന്തം ലേഖകൻ
കൊച്ചി: ഒരിടവേളയക്ക് ശേഷം പെരുമ്പാവൂരിൽ വീണ്ടും അക്രമസംഭവങ്ങൾ അരങ്ങേറുന്നു. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് വെടിയേറ്റു. പെരുമ്പാവൂരിന് സമീപം പാലക്കാട് താഴത്ത് ഇന്നുപുലർച്ചെയായിരുന്നു സംഭവം നടന്നത്.
കാറിലെത്തിയ യുവാവും സംഘവും യുവാവിനെ മർദ്ദിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം വെടിവയ്ക്കുകയായിരുന്നു. ആദിൽഷാ എന്നയാൾക്കാണ് വെടിയേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെഞ്ചിൽ വെടിയേറ്റ ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾക്ക് ഗുരുതര പരിക്കാണ് ഉള്ളതെന്നാണ് പുറത്തുവരുന്ന വിവരം.
തണ്ടേക്കാട് സ്വദേശി നിസാറാണ് ആദിൽഷായെ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ചത്. ആദിൽഷായും നിസാറും തമ്മിൽ നേരത്തേ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ സംഭവം അരങ്ങേറിയത്.
നമ്പരില്ലാത്ത ഫോർച്യൂണർ കാറിലെത്തിയ നിസാറും സംഘവും ആദ്യം ആദിൽഷായെ മർദ്ദിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വെടിവച്ചത്.
അക്രമണത്തിൽ ഗുരുതര പരിക്കേറ്റ ആദിൽഷായെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. നിസാറിനും സംഘത്തിലുണ്ടായിരുന്നവർക്കും വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. അതേസമയം ഇരുസംഘങ്ങളും തമ്മിലുളള തർക്കത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തതയില്ലെന്നും പൊലീസ് പറഞ്ഞു.