പതിനാലാം പെപ്പര്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: അഡ്വറ്റൈസിംഗ് രംഗത്ത് നല്‍കി വരുന്ന പ്രശസ്തമായ പെപ്പര്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. ഇത്തവണ ആദ്യമായി ഓണ്‍ലൈനായി എന്‍ട്രികള്‍ സമര്‍പ്പിക്കാന്‍ കഴിയും. www.pepperawards.com എന്ന വെബ്‌സൈറ്റില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണ്. എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും എന്‍ട്രികള്‍ സ്വീകരിക്കും. എന്‍ട്രി ഫീസ് ഓണ്‍ലൈനായോ നേരിട്ടോ അടയ്ക്കാവുന്നതാണ്.
ഏജന്‍സി ഓഫ് ദി ഇയര്‍, അഡ്വറ്റൈസര്‍ ഓഫ് ദ ഇയര്‍ എന്നിവയ്ക്ക് പുറമേ 24 വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുക. ഇതിന് പുറമേ കേരളത്തിലെ പരസ്യ ഏജന്‍സികള്‍ക്കായി ജ്വല്ലറി, റിയല്‍ എസ്റ്റേറ്റ്, ടെക്‌സ്റ്റൈല്‍, ഹോസ്പിറ്റാലിറ്റി, ആയുര്‍വേദ, മീഡിയ എന്നീ മേഖലകളിലെ പരസ്യങ്ങള്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കുന്നുണ്ട്. അഡ്വറ്റൈസിംഗ് രംഗത്ത് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയതും ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വലിയ അവാര്‍ഡുമാണ് പെപ്പര്‍ അവാര്‍ഡ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാംഗ് ഇന്‍ ദ മിഡ്ല്‍ സഹ സ്ഥാപകനും സിസിഒ-യുമായ പ്രതാപ് സുതന്‍, ഫേമസ് ഇന്നൊവേഷന്‍സ് സ്ഥാപകനും സിസിഒയുമായ രാജ് കാമ്പ്‌ളേ, ടാപ്‌റൂട്ട് ഡെന്‍ട്‌സു, മുംബൈ സ്ഥാപകനും സിസിഒയുമായ സന്തോഷ് പാദ്ധി, ഒഗില്‍വി മുംബൈ ഗ്രൂപ്പ് ക്രിയേറ്റിവ് ഡയറക്ടര്‍ ബര്‍സിന്‍ മെഹ്ത എന്നിവരാണ് ഇത്തവണത്തെ പെപ്പര്‍ അവാര്‍ഡ് ജ്യൂറി. കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള, വണ്‍ ഷോ, ഗോവ രാജ്യാന്തര ചലച്ചിത്രമേള തുടങ്ങി നിരവധി അന്താരാഷ്ട്ര അവാര്‍ഡ് ജ്യൂറിയില്‍ അംഗമായിട്ടുള്ളവരാണ് പെപ്പര്‍ അവാര്‍ഡിന്റെ ജ്യൂറിയംഗങ്ങളെന്ന് പെപ്പര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വേണുഗോപാല്‍ പറഞ്ഞു.
എന്‍ട്രികള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യാനുള്ള ജഡ്ജിങ്ങ് ഓണ്‍ലൈനായും ഷോര്‍ട്ടലിസ്റ്റ് ചെയ്ത എന്‍ട്രികളുടെ ജഡ്ജിങ് ഓഫ്‌ലൈനായുമാണ് നടക്കുകയെന്ന് പെപ്പര്‍ അവാര്‍ഡ്‌സ് ചെയര്‍മാന്‍ പി.കെ. നടേഷ് അറിയിച്ചു. മേയ് 22-ന് നടക്കുന്ന പെപ്പര്‍ അവാര്‍ഡുദാന ചടങ്ങില്‍ രാജ്യത്തെ അഡ്വറ്റൈസിംഗ് രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ വിഷയങ്ങളില്‍ അഡ്വറ്റൈസിങ് പ്രൊഫഷണലുകള്‍ക്കും മാധ്യമ വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേക സെഷനുകള്‍ സംഘടിപ്പിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
അവാര്‍ഡിനായി എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 25 ആണ്. വിശദ വിവരങ്ങള്‍ക്ക് www.pepperawards.com സന്ദര്‍ശിക്കുക. ഫോണ്‍: 98460 50589, 75599 50909, 0484- 4026067