സ്വന്തം ലേഖകൻ
കോഴിക്കോട്: സ്വകാര്യ ബസിനും വൈദ്യുതി പോസ്റ്റിനും ഇടയിൽപ്പെട്ട് കാൽനടയാത്രക്കാരൻ മരിച്ചു. അത്താണിക്കലിൽ താമസിക്കുന്ന ചാലിയം കപ്പലങ്ങാടി വൈരംവളപ്പിൽ മുഹമ്മദ് അലി (47) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്കിലാണ് അപകടമുണ്ടായത്.
കോഴിക്കോട്– പരപ്പനങ്ങാടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സിടിച്ചാണ് അപകടമുണ്ടായത്. വളയ്ക്കുന്നതിനിടെ ബസിന്റെ വശം അലിയുടെ ദേഹത്ത് തട്ടി. തുടർന്ന് മുഹമ്മദ് അലി ബസ്സിനും പോസ്റ്റിനും ഇടയിൽപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് കയറാനായി സ്റ്റാൻഡിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. പെരുന്നാളിന് സാധനങ്ങൾ വാങ്ങാൻ നഗരത്തിൽ എത്തിയതായിരുന്നു മുഹമ്മദ് അലി.