video
play-sharp-fill

മലങ്കര ഓർത്തഡോക്‌സ് സഭയുടെ പി.ആർ.ഒ. പ്രൊഫ. പി.സി ഏലിയാസ് പുതുശ്ശേരി അന്തരിച്ചു

മലങ്കര ഓർത്തഡോക്‌സ് സഭയുടെ പി.ആർ.ഒ. പ്രൊഫ. പി.സി ഏലിയാസ് പുതുശ്ശേരി അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പബ്ലിക് റിലേഷൻ ഓഫീസറും കോട്ടയം ബസേലിയസ് കോളേജ് മുൻ പ്രിൻസിപ്പലുമായിരുന്ന പ്രൊഫ. പി.സി. ഏലിയാസ് അന്തരിച്ചു. 2008 മുതൽ മലങ്കര ഓർത്തഡോക്‌സ് സഭയുടെ പി.ആർ.ഒ ആയി പ്രവർത്തിച്ചു വരികയായിരുന്നു. 73 വയസ്സായിരുന്നു. ഭൗതിക ശരീരം ശനിയാഴ്ച്ച ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് 3.30 ന് കോട്ടയം സെൻറ് ലാസറസ് പളളിയിൽ സംസ്‌കരിക്കും. എം.എ ഇക്കണോമിക്‌സ് (കേരള യൂണിവേഴ്‌സിറ്റി), ട്രെയിനിംഗ് ഇൻ ഡെമോക്രസി (എൽ.എസ്. ട്രസ്റ്റ് ബോംബെ), സർട്ടിഫിക്കറ്റ് ഇൻ കൗൺസലിംഗ് (എഡ്യൂക്കേഷൻ ടെസ്റ്റ് സെൻറർ, മദ്രാസ്) ട്രെയിനിംഗ് മാനേജ്‌മെൻറ്( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ് ഇൻ ഗവർണമെൻറ്, തിരുവനന്തപുരം) എന്നീ യോഗ്യതകൾ കരസ്ഥമാക്കി. 1968-69 വരെ കോതമംഗലം മാർ അത്താനാസിയോസ് കോളജ് ഓഫ് എഞ്ചിനിയറിംഗിലും, 1969-77, 1987-95 കോട്ടയം ബസേലിയസ് കോളേജ്, 1977- 87 വരെ നൈജീരിയ, മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ & ജോസ് യൂണിവേഴ്‌സിറ്റിയിലും അദ്ധ്യാപകനായി സേവനുഷ്ഠിച്ചു. 1995- 98 പഴഞ്ഞി എം.ഡി കോളേജ്, 1998-2000 കോട്ടയം ബസേലിയസ് കോളേജ്, 2000-05 ഗുഡ് ഷെപ്പേർഡ് ജൂണിയർ കോളേജ്, എന്നീ സ്ഥാപനങ്ങളിൽ പ്രിൻസിപ്പലായി 2006- 17 വരെ ഗുഡ് ഷെപ്പേർഡ് സ്‌ക്കൂൾ മാനേജരായും പ്രവർത്തിച്ചു. 1999ൽ ന്യൂഡെൽഹി ഓൾ ഇൻഡ്യ അസോസിയേഷൻ ഫോർ ക്രിസ്ത്യൻ ഹയർ എഡ്യൂക്കേഷന്റെ മികച്ച പ്രിൻസിപ്പലിനുളള അവാർഡ് കരസ്ഥമാക്കി. പ്രഭ നാമ്പുകൾ മനുഷ്യദർശനം എന്നീ ഗ്രന്ഥങ്ങൾ കൂടാതെ ഇക്കണോമിക്‌സിൽ അഞ്ച് പുസ്തകങ്ങളും അനവധി പ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കേരള ഇക്കണോമിക്‌സ് ഫോറം കോട്ടയം സെക്രട്ടറിയായും, എനർജി കൺസർവേഷൻ സൊസൈറ്റി സ്റ്റേറ്റ് , എം.ജി.ഓ.സി.എസ്.എം വൈസ് പ്രസിഡൻറ് എന്നീ നിലകളിലും, പോസ്റ്റ് എസ്.എസ്.എൽ.സി എഡ്യൂക്കേഷൻ പ്രോഗ്രാം ഫൗണ്ടർ ഡയറക്ടർ, നൈജീരിയ ഇൻഡ്യൻ അസോസിയേഷൻ ഫൗണ്ടർ സെക്രട്ടറി, കോട്ടയം റെഡ് ക്രോസ് സൊസൈറ്റി, വൈ.എം.സി.എ ലൈഫ് മെമ്പർ സഭാ മാനേജിംഗ് കമ്മിറ്റി മെമ്പർ, ഓൾ കേരള കോളേജ് പ്രിൻസിപ്പൽസ് അസോസിയേഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.