video

00:00
മോദിയുടെ തട്ടിപ്പിന് പിന്നാലെ രാജ്യത്ത് വീണ്ടും ബാങ്കിങ് തട്ടിപ്പ്: ഭൂഷൺ സ്റ്റീൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും തട്ടിയെടുത്തത് 3800 കോടി; പരാതിയുമായി ബാങ്ക് റിസർവ് ബാങ്കിലേയ്ക്ക്; പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും പ്രതിസന്ധി

മോദിയുടെ തട്ടിപ്പിന് പിന്നാലെ രാജ്യത്ത് വീണ്ടും ബാങ്കിങ് തട്ടിപ്പ്: ഭൂഷൺ സ്റ്റീൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും തട്ടിയെടുത്തത് 3800 കോടി; പരാതിയുമായി ബാങ്ക് റിസർവ് ബാങ്കിലേയ്ക്ക്; പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും പ്രതിസന്ധി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വജ്രവ്യാപാരി നീരവ് മോദിയുടെ ബാങ്കിങ് തട്ടിപ്പിന് പിന്നാലെ പഞ്ചാബ് നാഷണൽ ബാങ്കിനെ വീണ്ടും പ്രതിസന്ധിയിലാക്കി മറ്റൊരു തട്ടിപ്പ് സംഘം കൂടി രംഗത്ത്. പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് സ്റ്റീൽ വ്യാപാരി ഭൂഷൺ സ്റ്റീൽ 3800 കോടി രൂപ തട്ടിയെടുത്തതായാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരം. ഭൂഷൺ സ്റ്റീൽ തങ്ങളെ കബളിപ്പിച്ച് വായ്പാ ഇനത്തിൽ 3800 കോടി തട്ടിയെടുത്തെന്നും, ഇത് ഇതുവരെയും തിരികെ നൽകിയില്ലെന്നും ആരോപിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് അധികൃതർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കിങ് ഫിഷർ ഉടമ വിജയ് മല്യ, ലളിത് മോദി, നീരവ് മോദി എന്നിവർക്ക് പിന്നാലെ ഭൂഷൺ സ്റ്റീലും തട്ടിപ്പിൽ ഉൾപ്പെട്ടതോടെ സാധാരണക്കാരുടെ നികുതി പണമാണ് ബാങ്കുകളിൽ നിന്നും ഇപ്പോൾ ചോരുന്നത്.

അക്കൗണ്ടുകളിൽ കൃത്രിമം നടത്തിയും ഫണ്ട് വകമാറ്റിയുമാണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് അറിയിച്ചു. ഫോറൻസിക് ഓഡിറ്റ് അന്വേഷണത്തിലൂടെയും പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലൂടെയുമാണ് തട്ടിപ്പ് കണ്ടെത്തിയതെന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് പിഎൻബി നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർദ്ദിഷ്ട മാനദണ്ഡങ്ങളനുസരിച്ച് 1932.47 കോടി രൂപയാണ് ബാങ്ക് കമ്ബനിക്ക് വായ്പ അനുവദിച്ചിട്ടുള്ളത്. ദുബായ്, ഹോങ്കോങ് ബ്രാഞ്ചുകളിൽ നിന്നും ഭൂഷൺ സ്റ്റീൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പഞ്ചാബ് നാഷണൽ ബാങ്ക് പറയുന്നത്.

നേരത്തെ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി വജ്ര വ്യാപാരി നീരവ് മോദി വിദേശത്തേക്ക് കടന്നിരുന്നു.
ഇതിനിടെ
നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകൾ സ്വിറ്റ്സർലൻഡ് സർക്കാർ മരവിപ്പിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർഥന അനുസരിച്ചാണ് അക്കൗണ്ട് മരവിപ്പിക്കാൻ സ്വിറ്റ്സർലൻഡ് തയ്യാറായത്.

നാലു മാസം മുൻപായിരുന്നു എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് സ്വിറ്റ്സർലൻഡ് സർക്കാരിനോട് ആവശ്യപ്പെട്ടത്. പിഎൻബി തട്ടിപ്പ് നടത്തിയ പണം സ്വിസ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റിയതായി സൂചന ലഭിച്ചതിനെ തുടർന്നായിരുന്നു അക്കൗണ്ടുകൾ മരവിപ്പിക്കാൻ തീരുമാനിച്ചത്. പണം ആദ്യം ദുബായിലെ ഒരു ബാങ്കിലേക്കും പിന്നീട് ഹോങ്കോങ്ങിലേയ്ക്കും തുടർന്ന് സ്വിസ്സ് ബാങ്കിലേയ്ക്കും മാറ്റുകയായിരുന്നു എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്.

പിഎൻബി തട്ടിപ്പിൽ 13,000 കോടി രൂപ തട്ടി രാജ്യംവിട്ട നീരവ് മോദി മാർച്ച് 19നാണ് ലണ്ടനിൽ അറസ്റ്റിലായത്. വാൻഡ്വർത്ത് ജയിലിൽ കഴിയുന്ന നീരവ് മോദി നാലാം വട്ടവും ജാമ്യത്തിനായി കോടതിയെ സമീപിക്കാനിരിക്കുകയാണ്.