play-sharp-fill
പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം: പിന്നിൽ ഒന്നിലധികം സംഘടനകൾ; തൊഴിലാളികളെ ഇളക്കിവിടാൻ ശ്രമമുണ്ടായി: മുഖ്യമന്ത്രി; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം: പിന്നിൽ ഒന്നിലധികം സംഘടനകൾ; തൊഴിലാളികളെ ഇളക്കിവിടാൻ ശ്രമമുണ്ടായി: മുഖ്യമന്ത്രി; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പായിപ്പാട് അതിഥി തൊവിലാളികളുടെ പ്രതിഷേധത്തിനു പിന്നിൽ ഒന്നിലധികം സംഘടനകളുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളികളെ ഇളക്കിവിടാൻ ശ്രമമുണ്ടായിട്ടുണ്ട്. പിന്നിൽ, ദുരൂഹതയുണ്ടെന്നും ഗൂഡാലോചനയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിഥി തൊഴിലാളികളെ തെറ്റിധരിപ്പിച്ച് തെരുവിലിറക്കുകയാണ് ഉണ്ടായത്. ഇതിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നിൽ ഒന്നിലധികം സംഘടകളുണ്ടെന്നു വ്യക്തമായിട്ടുണ്ട്. തൊഴിലാളികളെ തെറ്റിധരിപ്പിച്ച് തെരുവിൽ ഇറക്കിയതാണ് എന്നു വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ശക്തമായി മുന്നോട്ടു പോകുന്നുണ്ട്. പിന്നിൽ, ഒന്നിലധികം ശക്തികൾ ഉണ്ടെന്നും വ്യക്തമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളം കൊറോണ പ്രതിരോധത്തിൽ ഏറെ മുന്നേറിയത് താറടിച്ചു കാണിക്കാനുള്ള ചില കുബുദ്ധികളുടെ ശ്രമമാണ് കേരളത്തിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ സംസ്ഥാനം കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പായിപ്പാട് അതിഥി തൊഴിലാളികൾക്കു വേണ്ട ക്രമീകരണങ്ങൾ എല്ലാം സർക്കാർ ഒരുക്കി നൽകിയിരുന്നു. പായിപ്പാട് സംഭവത്തിൽ ഇന്ന് ഒരു അറസ്റ്റ് ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളെ തെറ്റിധരിപ്പിക്കാൻ ശ്രമം നടത്തിയ രണ്ടു പേരെ മലപ്പുറത്ത് പിടികൂടിയിട്ടുണ്ട്. ഇവർ രണ്ടു പേരും മലായാളികൾ തന്നെയാണ്.

വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണമെന്നു തന്നെയാണ് സർക്കാർ നിലപാട്. അതിഥിതൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനാണ് സർക്കാർ തീരുമാനം. ക്യാമ്പുകൾ സന്ദർശിച്ച് ഇവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് ഹിന്ദി അറിയാവുന്ന ഹോം ഗാർഡുകളുടെ സേവനം തേടിയിട്ടുണ്ട്. ഇത് അടക്കം അതിഥി തൊഴിലാളികൾക്കു വേണ്ട ക്രമീകരണം സജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ പായിപ്പാട്ടെ സംഭവത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയും, ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറുമാണ് അന്വേഷണ സംഘത്തിനു നേതൃത്വം നൽകുന്നത്. തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സാജു വർഗീസ്, പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്ത്, കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.സലിം എന്നിവർ അടങ്ങിയ സംഘത്തെയാണ് കേസ് അന്വേഷിക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.