play-sharp-fill
പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളി സമരം: ബിജെപിയുടെ പങ്ക് ചൂണ്ടിക്കാട്ടിയ തേർഡ് ഐ ന്യൂസ് ലൈവിനെതിരെ പരാതി; ജില്ലാ പൊലീസ് മേധാവിയ്ക്കും ,ഡിജിപി ക്കും കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായ്ക്കും  തേർഡ് ഐയ്‌ക്കെതിരെ പരാതി നൽകിയത് ബി.ജെ.പി ജില്ലാ പ്രസിഡന്റ്

പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളി സമരം: ബിജെപിയുടെ പങ്ക് ചൂണ്ടിക്കാട്ടിയ തേർഡ് ഐ ന്യൂസ് ലൈവിനെതിരെ പരാതി; ജില്ലാ പൊലീസ് മേധാവിയ്ക്കും ,ഡിജിപി ക്കും കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായ്ക്കും തേർഡ് ഐയ്‌ക്കെതിരെ പരാതി നൽകിയത് ബി.ജെ.പി ജില്ലാ പ്രസിഡന്റ്

സ്വന്തം ലേഖകൻ

കോട്ടയം: പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളി സമരത്തിനു പിന്നിൽ ബിജെപിയ്ക്കു പങ്കുണ്ടെന്നു വാർത്ത നൽകിയ തേർഡ് ഐ ന്യൂസ് ലൈവിനെതിരെ ബിജെപി ജില്ലാ നേതൃത്വത്തിന്റെ പരാതി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു തേർഡ് ഐ ന്യൂസ് ലൈവിനെതിരെ പരാതി നൽകിയത്.


കഴിഞ്ഞ ഞായറാഴ്ചയാണ് പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഇതിനു പിന്നിൽ ബിജെപി നേതാക്കൾക്കു പങ്കുണ്ടെന്നു തേർഡ് ഐ ന്യൂസ് ലൈവ് അന്നു തന്നെ വാർത്ത നൽകിയിരുന്നു. ബിജെപി സംസ്ഥാന ഭാരവാഹി അടക്കമുള്ളവർക്ക് പായിപ്പാട് സ്ഥലം ഉണ്ടെന്നും, ഇയാൾ അടക്കമുള്ളവർ അന്യസംസ്ഥാന തൊഴിലാളികളെ അനധികൃതമായി താമസിപ്പിച്ചിട്ടുണ്ടെന്നും  ,ഇത്തരത്തിൽ അതിഥി തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ളവർ നടത്തിയ ഇടപെടലിനെ തുടർന്നാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഇളകിയതെന്നും, ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും അന്നു തന്നെ തേർഡ് ഐ ന്യൂസ് ലൈവിനു വിവരം ലഭിച്ചിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് സംഭവ ദിവസം  തേർഡ് ഐ ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തത്. അതിഥി തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ള കെട്ടിട ഉടമകൾ ഇവരോട് വാടക ,വൈദ്യുതി ചാർജ് ഇവ വാങ്ങരുതെന്നും,  ഇവരുടെ  ഭക്ഷണമുൾപ്പടെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.ഇത് കെട്ടിട ഉടമകൾക്ക് ഭാരിച്ച ചിലവ് വരുത്തി വയ്ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, സംഭവത്തിനു പിന്നിലെ തങ്ങളുടെ ചില നേതാക്കളുടെ പങ്ക് കൃത്യമായി മനസിലാക്കിയ ബിജെപി നേതൃത്വം ആരോപണം വഴിതിരിച്ചു  വിടാൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ബിജെപി സംസ്ഥാന നേതൃത്വം ഇടപെട്ട് തേർഡ് ഐ ന്യൂസ് ലൈവിന് അടക്കം എതിരെ പരാതി നൽകിയിരിക്കുന്നത്.

ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് കഴിഞ്ഞ ദിവസം തന്നെ തേർഡ് ഐ ന്യൂസിനെതിരെ ബിജെപി നേതൃത്വം പരാതി നൽകിയിരുന്നു. ഇതിനു ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനും പരാതി നൽകിയിരിക്കുന്നത്. പായിപ്പാട്ടെ സംഭവത്തിനു പിന്നിലെ ഗൂഡാലോചനയിൽ ജമാ അത്തെ ഇസ്ലാമി, മീഡിയ വൺ ചാനൽ, എസ്.ഡി.പി.ഐ, സി.ഐ.ടി.യു, സി.പി.എം , തേർഡ് ഐ ന്യൂസ് ലൈവ് എന്നിവർക്കു പങ്കുണ്ടെന്നാണ് ബിജെപി നൽകിയ പരാതിയിൽ പറയുന്നത്.