play-sharp-fill
ലോക്ക് ഡൗൺ : ഓരോ രാജ്യങ്ങളിൽ ഓരോ കാഴ്ചകൾ : പുറത്തിറങ്ങാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ദിവസങ്ങൾ: കൊറോണയെ നേരിടാൻ അസാധാരണ നടപടികൾ സ്വീകരിച്ച ചില രാജ്യങ്ങൾ

ലോക്ക് ഡൗൺ : ഓരോ രാജ്യങ്ങളിൽ ഓരോ കാഴ്ചകൾ : പുറത്തിറങ്ങാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ദിവസങ്ങൾ: കൊറോണയെ നേരിടാൻ അസാധാരണ നടപടികൾ സ്വീകരിച്ച ചില രാജ്യങ്ങൾ

സ്വന്തം ലേഖകൻ

ഡൽഹി; ലോക രാജ്യങ്ങൾ മുഴുവൻ കോറോണ വൈറസ് ബാധ ഭീതിയിലാണ് . ഈ മഹാമാരിതെ തടയാൻ മിക്ക രാജ്യങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ചിലയിടത്ത് വളരെ കൊറോണയെ നേരിടാൻ അസാധാരണ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. പാനാമയിൽ സ്ത്രീകൾക്കും പുരുക്ഷമാർക്കും വേറെ വേറെ ദിവസങ്ങളിൽ പുറത്തിറങ്ങാം.


 

 

പനാമയിൽ പ്രത്യേക ദിവസങ്ങൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്ധ്യ അമേരിക്കൻ രാജ്യമായ പനാമയിൽ കടുത്ത ക്വാറന്റൈൻ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരു ദിവസം 2 മണിക്കൂർ സമയത്തേക്ക് മാത്രമേ വീടിനു പുറത്തിറങ്ങാൻ അനുവാദമുള്ളു. അതും ഇരു കൂട്ടർക്കും നിശ്ചിത ദിവസങ്ങൾ അനുവദിച്ചിട്ടുണ്ട്. പുരുഷൻമാർക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും സ്ത്രീകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും പുറത്തിറങ്ങാം. ഇന്ന് മുതൽ 15 ദിവസത്തേക്കാണ് ഈ നിയന്ത്രണം. ഞായറാഴ്ച ആരും വീടിനു പുറത്തിറങ്ങരുത്.

രോഗ ബാധിതർ:1,181

മരണം: 30

 

 

ബെലാറൂസിൽ പ്രതിവിധി വോഡ്ക!

ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെൻകോയ്ക്ക് കൊറോണ വൈറസിന് നേരെയുള്ള മനോഭാവം പലരെയും അമ്പരപ്പിക്കുകയാണ്. വൈറസിന്റെ വ്യാപനം തടയാൻ തന്റെ രാജ്യം മുൻകരുതൽ സ്വീകരിക്കണമെന്ന ഉപദേശം കേട്ടപ്പോൾ പൊട്ടിച്ചിരിക്കുകയാണ് അദ്ദേഹം ചെയ്തത്. എന്തുകൊണ്ടെന്നാൽ വൈറസ് തങ്ങളുടെ രാജ്യത്ത് ‘ പറന്ന് നടക്കുന്നത് ‘ അദ്ദേഹം കണ്ടിട്ടില്ലാത്രെ. ഒരു ഇൻഡോർ ഐസ് ഹോക്കി മത്സരത്തിനിടെ ടി.വി റിപ്പോർട്ടറുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി സ്റ്റേഡിയത്തിലെ തണുത്ത അന്തരീക്ഷം മത്സരം കാണാനെത്തിയവരിൽ വൈറസ് വ്യാപനം തടയുമെന്നാണ്. ബെലാറൂസിൽ കായിക മത്സരങ്ങൾക്കൊന്നും വിലക്കേർപ്പെടുത്തിയിട്ടില്ല. കൊറോണയ്ക്ക് മരുന്നായി വോഡ്കയാണ് അദ്ദേഹം ജനങ്ങൾക്ക് നിർദ്ദേശിക്കുന്നത്.

രോഗ ബാധിതർ: 163

മരണം: 2

 

 

കൊളംബിയയിൽ നമ്പറടിസ്ഥാനത്തിൽ

ചില കൊളംബിയൻ നഗരങ്ങളിൽ ജനങ്ങൾക്ക് അവരവരുടെ തിരിച്ചറിയൽ കാർഡ് നമ്ബറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്തിറങ്ങാൻ അനുവാദം. ഉദാ : ബാരൻകബെർമേയ നഗരത്തിൽ 0,7,4 അക്കങ്ങളിൽ അവസാനിക്കുന്ന തിരിച്ചറിയൽ കാർഡ് നമ്ബറുകാർക്ക് തിങ്കളാഴ്ച വീടിനു പുറത്തിറങ്ങാം. 1,8,5 നമ്ബറുകാർക്ക് ചൊവ്വാഴ്ചയും. ബൊളീവിയയും ഈ രീതി പരീക്ഷിക്കാനൊരുങ്ങുകയാണ്.

രോഗ ബാധിതർ: 906

മരണം: 16

 

 

സ്വീഡനിൽ തണുപ്പൻ നടപടി

മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു തണുപ്പൻ പ്രതികരണമാണ് സ്വീഡന് കൊറോണ വൈറസിനെതിരെ. ജനങ്ങൾ വിവേകത്തോടെ എല്ലാം സ്വയം കണ്ടറിഞ്ഞ് പ്രവർത്തിക്കുമെന്നും അവർക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട കാര്യമില്ലെന്നുമാണ് സ്വീഡിഷ് സർക്കാർ പറയുന്നത്. 50 ലേറെ പേർ ഒത്തു കൂടുന്നത് രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. എന്നാൽ 16 വയസിൽ താഴെയുള്ള കുട്ടികൾക്കുള്ള സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. പബ്ബുകളും റെസ്റ്റോറന്റുകളും സാധാരണഗതിയിൽ തന്നെ പ്രവർത്തിക്കുന്നു.

രോഗ ബാധിതർ: 4,435

മരണം: 180

 

 

സെർബിയയിൽ നായ്ക്കൾക്കും ടൈം

സെർബിയയിൽ ലോക്ക്ഡൗണിനിടെ രാത്രി 8 മുതൽ 9 വരെ ‘ ഡോഗ് വാക്കിംഗ് അവർ ‘ പ്രഖ്യാപിച്ചിരുന്നു. ആളുകൾക്ക് തങ്ങളുടെ വളർത്തുനായകളുമായി ഈ സമയം പുറത്ത് നടക്കാനിറങ്ങാം. എന്നാൽ പ്രതിഷേധങ്ങളുടെ ഫലമായി ഈ സമ്ബ്രദായം സെർബിയൻ സർക്കാർ എടുത്തുകളഞ്ഞിരിക്കുകയാണ്.

രോഗ ബാധിതർ: 900

മരണം: 23