play-sharp-fill
വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നത് ഗൂഗിൾ നിയമാവലിക്ക് എതിര് ; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും പേ ടി.എമ്മിനെ നീക്കം ചെയ്തു

വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നത് ഗൂഗിൾ നിയമാവലിക്ക് എതിര് ; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും പേ ടി.എമ്മിനെ നീക്കം ചെയ്തു

സ്വന്തം ലേഖകൻ

കൊച്ചി : വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും പേ ടി.എമ്മിനെ നീക്കം ചെയ്തു. വാതുവെപ്പ് ഗൂഗിൾ നിയമാവലിക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

പേ ടി.എം നീക്കം ചെയ്തുവെങ്കിലും പേടിഎം ഫോർ ബിസിനസ്, പേടിഎം മണി, പേടിഎം മാൾ തുടങ്ങിയ ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യയിൽ 50 ദശലക്ഷം ഉപഭോക്താക്കളാണ് പേടിഎമ്മിന് മാത്രം ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലേ സ്റ്റോറിൽ നിന്നും അപ്പ് നീക്കം ചെയ്തുവെങ്കിലും നിലവിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തവർക്ക് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയും. അതേസമയം ആപ്പിൾ ആപ് സ്റ്റോറിൽ ആപ്ലിക്കേഷൻ ലഭ്യമാണ്.

ആൻഡ്രോയിഡ് സെക്യൂരിറ്റി ആന്റ് പ്രൈവസി പ്രൊഡക്ട് പ്രസിഡന്റ് സൂസെൻ ഫ്രെ ഓൺലൈൻ ചൂതാട്ടത്തിനെതിരെ എഴുതിയ ബ്ലോഗ് വന്നതിന് തൊട്ടുപിന്നാലെയാണ് ഗൂഗിൾ പേടിഎമ്മിനെ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്ത് രംഗത്ത് എത്തിയിരിക്കുന്നത്.

ഒരു അപ്ലിക്കേഷൻ നയങ്ങൾ ലംഘിച്ചാൽ ഇക്കാര്യം ഡവലപ്പറെ അറിയിക്കുമെന്നും നിർദേശം അനുസരിക്കുന്നതു വരെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ നീക്കം ചെയ്യുമെന്നും ബ്ലോഗിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, ആപ് പ്ലേ സ്റ്റോറിൽ ഉടൻ തിരിച്ചെത്തുമെന്ന് പേടിഎം അറിയിച്ചു. ഉപഭോക്താക്കളുടെ പണം സുരക്ഷിതമാണെന്നും തുടർന്നും പേടിഎം ഉപയോഗിക്കാൻ കഴിയുമെന്നും ആപ്ലിക്കേഷന്റെ വിശദീകരണത്തിൽ പറയുന്നു.

എന്നാൽ ഗൂഗിൾ പോളിസി ലംഘനത്തെ കുറിച്ച് വിശദീകരണത്തിൽ പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്. പുതിയ ചില അപ്‌ഡേഷനുകളും ഡൗൺലോഡും നടക്കുന്നതിനാൽ പ്ലേ സ്റ്റോറിൽ ലഭ്യമെന്നാണ് പറഞ്ഞിരിക്കുന്നത്.

പേടിഎമ്മിന്റെ ഫാന്റസി സ്‌പോർട്‌സ് ആണ് ഗൂഗിൾ പോളിസിക്ക് എതിരായുള്ളത്. പേ ടി.എമ്മിന് പുറമെ പേടിഎം ഫസ്റ്റ് ഗെയിംസ് എന്ന ആപ്ലിക്കേഷനും നീക്കം ചെയ്തിട്ടുണ്ട്. നേരത്തേ, ഇതുസംബന്ധിച്ച് ഗൂഗിൾ പേടിഎമ്മിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.