പൗരത്വ ബില്ല് ഇന്ന് രാജ്യസഭയിൽ ; ചില പാർട്ടികൾ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയിൽ : നരേന്ദ്രമോദി

പൗരത്വ ബില്ല് ഇന്ന് രാജ്യസഭയിൽ ; ചില പാർട്ടികൾ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയിൽ : നരേന്ദ്രമോദി

Spread the love

 

സ്വന്തം ലേഖിക

ന്യൂഡൽഹി: പൗരത്വ ബില്ലിൽ ചില പാർട്ടികൾ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാദമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഡൽഹിയിൽ നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലായിരുന്നു മോദിയുടെ പ്രതികരണം.

ബില്ലിനെതിരായ കള്ളപ്രചാരണങ്ങൾ ചെറുക്കണമെന്നും ബില്ല് രാജ്യതാത്പര്യം സംരക്ഷിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ബിൽ ഇന്ത്യയുടെ മുന്നോട്ടുപോക്കിന് അതിപ്രധാനമാണെന്നും ഇത് ചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെടുമെന്നും മോദി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്സഭയിൽ തിങ്കളാഴ്ച പാസാക്കിയ ബിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ രാജ്യസഭയിൽ അവതരിപ്പിക്കും. ഇതിനായി ചോദ്യോത്തരവേള ഒഴിവാക്കിയതായി രാജ്യസഭാ അധികൃതർ അറിയിച്ചു.ബില്ല് അവതരണത്തിന് മുന്നോടിയായി ബിജെപി പാർലമെന്ററി പാർട്ടി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ബില്ല് രാജ്യസഭയിലും പാസ്സാകുമെന്ന ആത്മവിശ്വാസത്തിലാണ് അമിത് ഷായും ബിജെപിയും. കണക്കുകൾ ബിജെപിക്ക് അനുകൂലമാണെങ്കിലും യുപിഎയും കരുനീക്കങ്ങൾ നടത്തുന്നുണ്ട്.

ബില്ലിന് ലോക്സഭയിൽ അനുകൂലമായി 311 വോട്ടുകൾ ലഭിച്ചപ്പോൾ 80 പേർ മാത്രമാണ് എതിർത്തത്. പക്ഷേ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ സഹായമില്ലാതെ ബിൽ പാസാക്കാൻ കഴിയില്ല.

നിലവിൽ 240 പേരാണ് രാജ്യസഭയുടെ അംഗബലം. കേവലഭൂരിപക്ഷത്തിന് 121 പേർ വേണമെന്നർത്ഥം. എൻഡിഎക്ക് പിന്തുണയുമായി അണ്ണാഡിഎംകെ, ജെഡിയു, അകാലിദൾ എന്നീ പാർട്ടികളുണ്ട്. ഇപ്പോൾത്തന്നെ 116 ആയി അംഗബലം. 14 പേരുടെ പിന്തുണ കൂടി എൻഡിഎ പ്രതീക്ഷിക്കുന്നുണ്ട്. ഇതോടെ 130 ആയി അംഗബലം ഉയരും. വോട്ടെടുപ്പിലെത്തുമ്പോൾ എളുപ്പത്തിൽ ബില്ല് പാസ്സാകുമെന്ന ഉറപ്പ് ബിജെപിക്കും അമിത് ഷായ്ക്കും ഉണ്ട്.