video
play-sharp-fill
എന്റെ പാട്ടുകളെല്ലാം ജഗദീഷ് ഇല്ലാതാക്കുമെന്ന് പറഞ്ഞു; അതിന് ജഗദീഷ് ആരാണ്? ദേവസഭാതലം എന്ന പാട്ട് ഞാനും ദാസേട്ടനും കൂടി പാടാമെന്നാണ് പറഞ്ഞിരുന്നത്;എന്നാൽ സംഭവിച്ചത് ഇതാണ്: വിവാദങ്ങളെ പറ്റി എംജി ശ്രീകുമാര്‍

എന്റെ പാട്ടുകളെല്ലാം ജഗദീഷ് ഇല്ലാതാക്കുമെന്ന് പറഞ്ഞു; അതിന് ജഗദീഷ് ആരാണ്? ദേവസഭാതലം എന്ന പാട്ട് ഞാനും ദാസേട്ടനും കൂടി പാടാമെന്നാണ് പറഞ്ഞിരുന്നത്;എന്നാൽ സംഭവിച്ചത് ഇതാണ്: വിവാദങ്ങളെ പറ്റി എംജി ശ്രീകുമാര്‍

തിരുവനന്തപുരം:സിനിമയ്ക്കുള്ളിലെ ലോബിയെ കുറിച്ച്‌ പലതരം കഥകളും പ്രചരിച്ചിരുന്നു. അതുപോലെ സംഗീതലോകത്തും തിരുവനന്തപുരം, എറണാകുളം ലോബി എന്നിങ്ങനെയുണ്ടെന്നാണ് കഥകള്‍.

ഇതിനെ കുറിച്ച്‌ സംസാരിക്കുകയാണ് ഗായകന്‍ എംജി ശ്രീകുമാര്‍. യൂട്യൂബ് ചാനലിലൂടെ തന്റെ പാട്ടുജീവിതത്തെ പറ്റി ഗായകന്‍ സംസാരിക്കാറുണ്ട്.

അങ്ങനെ പുതിയതായി പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഹിറ്റായ പാട്ടുകള്‍ക്ക് പിന്നാമ്പുറത്ത് നടന്ന ചില കഥകളെ പറ്റിയും എംജി പറയുകയാണ്. തന്നെ കൊണ്ട് സിനിമയില്‍ പാട്ട് പാടിപ്പിക്കുമെന്നും ഇല്ലെങ്കില്‍ ഒറ്റ പാട്ടും ഇല്ലാതാക്കി കളയുമെന്ന് ജഗദീഷ് പറഞ്ഞതിനെ കുറിച്ചും എംജി ശ്രീകുമാര്‍ വ്യക്താക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിസ്‌ഹൈനസ് അബ്ദുള്ള എന്ന സിനിമയിലെ പാട്ടുകളെ പറ്റി കുറേ സംവാദങ്ങള്‍ നടന്നിട്ടുണ്ട്. സിബി ഒരു കഥ പറയുമ്പോള്‍ കൈതപ്രം ചേട്ടന് വേറെയായിരിക്കും പറയാനുള്ളത്. ഇതില്‍ ഏതാണ് സത്യമെന്ന് അറിയില്ല.

എനിക്ക് അറിയാവുന്ന കാര്യങ്ങളെ പറയാന്‍ പറ്റുകയുള്ളു. ഞാന്‍ മനഃപൂര്‍വ്വം പോകാതെ ആ പാട്ട് വേറെ ആള് പാടിയത് കൊണ്ട് അദ്ദേഹത്തിന് നാഷണല്‍ അവാര്‍ഡ് കിട്ടിയതെന്ന് പറയുന്നു.എനിക്കതില്‍ സന്തോഷമേയുള്ളു.

ദേവസഭാതലം എന്ന പാട്ട് ഞാനും ദാസേട്ടനും കൂടി പാടാമെന്നാണ് പറഞ്ഞിരുന്നത്. ആ പാട്ടില്‍ കുറച്ച്‌ അഹങ്കാരിയും ദേഷ്യക്കാരനായ പാട്ടുകാരന്റെ റോളില്‍ കൈതപ്രം അഭിനയിക്കുന്നുണ്ട്. പാട്ടില്‍ ആ ഭാവങ്ങള്‍ കൂടി ചേര്‍ത്ത് പാടണമെന്ന് പറഞ്ഞു.

എന്നാല്‍ എനിക്കത് പാടാന്‍ മടിയില്ല. പക്ഷേ അതൊരു മിമിക് ആണ്.
പക്ഷേ ഇത് സിഡിയായി പുറത്ത് വവരുമ്പോള്‍ എന്റെ ശബ്ദം മോശമായി കാണുമല്ലോ, ഞാനാണെങ്കില്‍ തുടക്കക്കാരനുമാണ്. ഒരു കംപാരിസന്‍ ഉണ്ടാവും.

അതെനിക്ക് വയ്യ. ഞാനത് പാടി കഴിഞ്ഞിരുന്നു. പക്ഷേ എനിക്കൊരു വിഷമമുള്ള കാര്യം ഡെന്നീസ് ജോസഫിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് പാടേണ്ടതില്ലെന്ന് പറഞ്ഞു.
അങ്ങനെ ഞാനത് പാടിയില്ല, പകരം രവീന്ദ്രന്‍ മാഷാണ് പാടുന്നത്.

അത് സിനിമയിലുമുണ്ട്. ഇതാണ് യഥാര്‍ഥത്തില്‍ നടന്നത്. ഈ കാര്യം അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയത് കൊണ്ട് കാര്യമില്ല. എനിക്കറിയാവുന്ന കാര്യമാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്നാമ്പുറത്ത് എന്ത് സംഭവിക്കുന്നുവെന്ന് അറിയില്ല.

കൈതപ്രം ചേട്ടന്‍ പറഞ്ഞത് പോലെ ഇവിടെയും തിരുവനന്തപുരം ലോബി, കൊച്ചി ലോബി ഒക്കെയുണ്ട്. ഏതോ ഒരു സിനിമയില്‍ എന്നെ കൊണ്ട് പാടിക്കണമെന്ന് ജഗദീഷ് പറഞ്ഞ് പോലും. ഇല്ലെങ്കില്‍ എന്നെ എല്ലാ സിനിമകളില്‍ നിന്നും മാറ്റുമെന്ന് പറഞ്ഞതായി ഒരു കഥയുണ്ട്. അങ്ങനെ ആര്‍ക്കും ആരെയും മാറ്റാനൊന്നും സാധിക്കില്ല.

ഒരു അരിയില്‍ നമ്മുടെ പേര് എഴുതി വെച്ചിട്ടുണ്ടാവുമെന്നാണ്. അതേ നമ്മുടേ അകത്തേക്ക് പോവുകയുള്ളു. അതാണ് സത്യം.
ജഗദീഷ് പറഞ്ഞിട്ട് കൈതപ്രം ചേട്ടന്‍ എന്നെ പാടിച്ചില്ലെങ്കില്‍ ആ പാട്ടൊക്കെ തെറിപ്പിക്കുമെന്ന് പറയാന്‍ ജഗദീഷ് ആരാണ്. കുറച്ച്‌ ബുദ്ധിയുള്ള മനുഷ്യന്മാര്‍ക്ക് മനസിലാവും. ജഗദീഷ് ഇപ്പോഴും ചാന്‍സ് തേടി നടക്കുന്ന നടനാണെന്നേ ഞാന്‍ പറയുകയുള്ളു.

അദ്ദേഹം സിനിമയില്‍ അത്രയും ഇന്‍വോള്‍ഡാണ്. ഏത് വേഷം ചെയ്യാനും തയ്യാറാണെന്നും പുള്ളി പറയാറുണ്ട്. സമീപകാലത്ത് വേറിട്ട കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്യുന്നുണ്ട്.
ഞാന്‍ തിരുവനന്തപുരത്താണ്.

ഇന്ന് വരെ എനിക്ക് അങ്ങനൊരു പ്രശ്‌നം തോന്നിയിട്ടില്ല. എറണാകുളത്ത് വന്നും ഞാന്‍ പാടും. ഏറ്റവും കൂടുതലായി പാടിയിട്ടുള്ളത് തമ്പി ചേട്ടന് വേണ്ടിയാണ്. മലയാള സിനിമയില്‍ വന്നിട്ട് നാല്‍പത്തിയഞ്ച് വര്‍ഷമായി. ഇന്നുവരെ എനിക്കങ്ങനെ ഫീല്‍ ചെയ്തിട്ടില്ല. എല്ലാവരും എന്റെ സുഹൃത്തുക്കളാണെന്ന് ഗായകന്‍ കൂട്ടിച്ചേര്‍ത്തു.