ബിസിനസുകാരനായ അൻവറിന് പട്ടിണി കിടക്കേണ്ടി വരില്ല; ആഫ്രിക്കയിലെ പുതിയ സംരംഭം പുഷ്ടിപ്പെടുത്താം’; സിപിഎം തടവറയില്‍ നിന്ന് പുറത്ത് ചാടുന്നതാണ് നല്ലതെന്ന് ചെറിയാന്‍ ഫിലിപ്പ്

Spread the love

തിരുവനന്തപുരം: പാർട്ടി ആരാചാർ കഴുത്തില്‍ കുരുക്കിടുന്നതിനു മുമ്പ് സി.പി.എം എന്ന തടവറയില്‍ നിന്നും പുറത്തു ചാടുന്നതാണ് അൻവറിന് നല്ലതെന്ന് ചെറിയാന്‍ ഫിലിപ്പ്.

കുലംകുത്തിയായ പി.വി. അൻവറിന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വധശിക്ഷ വിധിച്ചിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

. കോണ്‍ഗ്രസോ മുസ്ലീം ലീഗോ അൻവറിനെ സ്വീകരിച്ചാലും ഇല്ലെങ്കിലും സാമ്പത്തിക ശേഷിയുള്ള ബിസിനസുകാരനായ അൻവറിന് പട്ടിണി കിടക്കേണ്ടി വരില്ല. ആഫ്രിക്കയിലെ പുതിയ സംരംഭം പുഷ്ടിപ്പെടുത്താമെന്നും കുറിപ്പില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ ഉയർത്തിയ പ്രശ്നങ്ങളില്‍ സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തുന്നുവെങ്കില്‍ പൊതു സമൂഹത്തിലും നിയമസഭയിലും അൻവറിന് പോരാട്ടം തുടരാം.

സി.പി.എം നിയമസഭാ കക്ഷിയില്‍ അൻവറിനെ അംഗമാക്കിയിട്ടുണ്ടെങ്കിലും സ്വതന്ത്ര
സ്ഥാനാർത്ഥിയായി ജയിച്ച അൻവറിനെ നിയമസഭയില്‍ നിന്നും കാലാവധി കഴിയുന്നതു വരെ

ആർക്കും പുറത്താക്കാനാവില്ലെന്നും ചെറിയാന്‍ ഫിലിപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.