സ്റ്റാൻഡിൽ എത്തിയപ്പോൾ യാത്രക്കാരിൽ ആരോ ഡബിൾ അടിച്ചു; കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് ഓടിയത് കിലോമീറ്ററുകളോളം

Spread the love

പത്തനംതിട്ട: യാത്രക്കാരിൽ ആരോ ഡബിൾ ബെല്ലടിച്ചതിനാൽ കെഎസ്ആർടിസി ബസ് കണ്ടക്ടറില്ലാതെ കിലോമീറ്ററോളം ഓടി.

video
play-sharp-fill

5 കിലോമീറ്റർ ദൂരമാണ് ബസ് ഓടിയത്. പത്തനംതിട്ട കരിമാൻതോട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ്സിലാണ് സംഭവം.

ബസ് പുനലൂർ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് യാത്രക്കാരിൽ ആരോ ഡബിൾ അടിച്ചത്. ഇതോടെ ഡ്രൈവർ ബസ് എടുക്കുകയായിരുന്നു. വാഹനം കരവാളൂർ എത്തിയപ്പോഴാണ് കണ്ടക്ടർ ബസ്സിൽ ഇല്ല എന്ന് തിരിച്ചറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് മറ്റൊരു ബസ്സിൽ കയറി കണ്ടക്ടർ പിന്നീട് കരവാളൂരിൽ എത്തുകയായിരുന്നു.