പത്തനംതിട്ട അപകടം; ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ നില ഗുരുതരം; കാറും ബസും അമിതവേഗത്തിലായിരുന്നെന്ന് നാട്ടുകാര്‍

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: പത്തനംതിട്ടയില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേരുടെ നില ഗുരുതരം.
ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഗുരുതരാവസ്ഥയിലുള്ളത്. കാറിലേക്ക് കെഎസ്‌ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. കാറിലിടിച്ചതിന് ശേഷം അവിടെ നിന്ന് നിയന്ത്രണം വിട്ട് പള്ളിയുടെ മതിലില്‍ ഇടിക്കുകയായിരുന്നു.

കമാനത്തിലേക്ക് ഇടിച്ചുകയറിയാണ് വാഹനം നിന്നത്. പരിക്കേറ്റ 8 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കെഎസ്‌ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിന്റെ മുന്‍വശത്ത് ഒരു സ്ത്രീ ഉണ്ടായിരുന്നു. കോന്നി സ്വദേശിയായ ഷൈലജ എന്നാണ് പ്രാഥമിക വിവരം. ഇവരുടെ ശരീരത്തില്‍ കമാനത്തിലെ കോണ്‍ക്രീറ്റ് കമ്പികള്‍ കുത്തിക്കയറിയിട്ടുണ്ട്.

അവര്‍ക്ക് ഗുരുതരമായി മുറിവേറ്റു എന്നാണ് അറിയാന്‍ സാധിച്ചിട്ടുള്ളത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലാണ്.

എട്ട് പേര്‍ പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലിലാണ്. ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 15 പേര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതില്‍ ഒരാള്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ആണ്. തിരുവനന്തപുരതേക്ക് പോയ ബസ് ആണ്. കാറും ബസും അമിത വേഗത്തിലായിരുന്നവെന്ന് നാട്ടുകാര്‍ പറയുന്നു.