എച്ച്‌3 എന്‍2 വ്യാപനം; ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം; രോഗത്തെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണം

എച്ച്‌3 എന്‍2 വ്യാപനം; ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം; രോഗത്തെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണം

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: എച്ച്‌3 എന്‍2 വ്യാപനത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി.

രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗത്തെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗവ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ആശുപത്രി സൗകര്യങ്ങള്‍ വിലയിരുത്തണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

ഇന്‍ഫ്ലുവന്‍സ വൈറസിന്‍റെ ഒരു വകഭേദമാണ് എച്ച്‌3 എന്‍2. സാധാരണ പനിയിലും ചുമയിലും തുടങ്ങി, ന്യൂമോണിയയിലേക്കും ശ്വാസതടസ്സത്തിലേക്കും ഗുരുതരമായാല്‍ മരണത്തിലേക്കും വരെയെത്തുന്നതാണ് എച്ച്‌3 എന്‍2.

എച്ച്‌3 എന്‍2 പകരാതിരിക്കാന്‍ കോവിഡിന് സമാനമായ മുന്‍കരുതലുകളാണ് പ്രധാനം. ലക്ഷണങ്ങളും സമാനമായതിനാല്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്? നോക്കാം.

ഒന്നാംഘട്ടം സാധാരണ പനി. രണ്ടാംഘട്ടം ന്യൂമോണിയ, മൂന്നാംഘട്ടം ഗുതുര ശ്വാസകോശ രോഗം
ശ്വാസതടസ്സം, ഛര്‍ദ്ദി, നിരന്തരം പനി, എന്നിവ ശ്രദ്ധിക്കണം.
രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നത് കരുതലോടെ വേണം.
ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, വയോധികര്‍, രോഗികള്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാം.
അനുബന്ധ രോഗമുള്ളവര്‍ ശ്രദ്ധിക്കണം.
മാസ്ക് ധരിക്കാം, ആള്‍ക്കൂട്ടം ഒഴിവാക്കാം, കൈകഴുകല്‍ ശീലമാക്കുക.
എങ്ങനെ പ്രതിരോധിക്കാം…

ഒരു വ്യക്തിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ ശരിയായ വിശ്രമവും ധാരാളം ദ്രാവകങ്ങള്‍ കുടിക്കുന്നതും വേഗത്തില്‍ വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. എച്ച്‌3എന്‍2 ഇന്‍ഫ്ലുവന്‍സ ചികിത്സയുടെ ഭാഗമായി രോഗികള്‍ക്ക് പനി കുറയ്ക്കാന്‍ അസറ്റാമിനോഫെന്‍ അല്ലെങ്കില്‍ ഇബുപ്രോഫെന്‍ പോലുള്ള വേദനസംഹാരികള്‍ ഉപയോഗിക്കാമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.