video
play-sharp-fill

തേങ്ങയിടാന്‍ കയറിയ വയോധികന്‍ തെങ്ങിന് മുകളില്‍ കുടുങ്ങി; തെങ്ങുകയറുന്ന മെഷീനിൽ കാൽ കുടുങ്ങി വയോധികൻ തലകീഴായി കിടന്നത് മണിക്കൂറുകൾ; രക്ഷകരായി കോന്നി അ​ഗ്നിരക്ഷാസേന

തേങ്ങയിടാന്‍ കയറിയ വയോധികന്‍ തെങ്ങിന് മുകളില്‍ കുടുങ്ങി; തെങ്ങുകയറുന്ന മെഷീനിൽ കാൽ കുടുങ്ങി വയോധികൻ തലകീഴായി കിടന്നത് മണിക്കൂറുകൾ; രക്ഷകരായി കോന്നി അ​ഗ്നിരക്ഷാസേന

Spread the love

സ്വന്തം ലേഖകൻ

കോന്നി: തേങ്ങയിടാന്‍ കയറിയ വയോധികന്‍ തെങ്ങിന് മുകളില്‍ കുടുങ്ങി. ഇന്നലെ രാവിലെ എട്ടിന് കിഴവള്ളൂര്‍ പള്ളിപ്പടിക്ക് സമീപമാണ് സംഭവം. കിഴവള്ളൂര്‍ വെണ്മണി ചെറിയാന്‍ ജോണ്‍( 74) ആണ് അപകടത്തില്‍പ്പെട്ടത്.

പുതുതായി വാങ്ങിയ തെങ്ങുകയറുന്ന മെഷീനുമായി സ്വന്തം പറമ്പിലെ തെങ്ങിലാണ് ചെറിയാന്‍ കയറിയത്. 25 അടി വരെ എത്തിയപ്പോള്‍ കൈവിട്ട് താഴോട്ട് വീണെങ്കിലും ഒരു കാല്‍ മെഷീനില്‍ കുരുങ്ങി തലകീഴായി കിടന്നു. കോന്നിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് താഴെയിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് ഫയര്‍മാന്‍മാര്‍ ഏണിയിലൂടെ തെങ്ങിന് മുകളിലെത്തി ചെറിയാനെ വലയിലാക്കിയ ശേഷമാണ് താഴെ എത്തിച്ചത്. കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഗോപകുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എ.സിയാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം