play-sharp-fill
പാർട്ടികൾ തമ്മിൽ ആരാണു കേമൻ എന്ന മത്സരം അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു: സിപിഐയും കൊള്ളാം, സിപിഎമ്മും കൊള്ളാമെന്നു ജനം പരിഹാസ രൂപേണ പറയാൻ തുടങ്ങിയിരിക്കുന്നു: ബിനോയ് വിശ്വം

പാർട്ടികൾ തമ്മിൽ ആരാണു കേമൻ എന്ന മത്സരം അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു: സിപിഐയും കൊള്ളാം, സിപിഎമ്മും കൊള്ളാമെന്നു ജനം പരിഹാസ രൂപേണ പറയാൻ തുടങ്ങിയിരിക്കുന്നു: ബിനോയ് വിശ്വം

ആലപ്പുഴ :കമ്യൂണിസ്‌റ്റ് പാർട്ടി : കൾക്കു ജനങ്ങൾ നൽകിയ
‘ഷോക്ക് ട്രീറ്റ്‌മെന്റാണ് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

തിരുത്താൻ തയാറാകണമെന്നു ജനങ്ങൾ ആവശ്യപ്പെടുകയാണ്. തുടർന്നു കമ്യൂണിസ്‌റ്റ് പാർട്ടി കൾ തിരുത്തൽ പ്രമേയം പാസാക്കി. എന്നാൽ യാന്ത്രികമായി പ്രമേയം പാസാക്കിയതു കൊണ്ടായില്ല.

അതിനോട് ആത്മാർഥത കാണിക്കാനും തിരുത്തൽ നടപ്പാക്കാനും തയാറാകണമെ ന്നും പി.കൃഷ്ണപിള്ള അനുസ്‌മരണ സമ്മേളനത്തിൽ ബിനോയ് പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ ആരാണു കേമൻ എന്ന മത്സരം അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഐയും കൊള്ളാം, സിപിഎമ്മും കൊള്ളാമെന്നു ജനം പരിഹാസരൂപേണ പറയാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ പോകുന്നതു പോലെ ഇനി പറ്റില്ല. മാറ്റം അനിവാര്യമാ ണെന്നു

മനസ്സിലാക്കാതെ ‘സഖാക്കളെ മുന്നോട്ട്’ എന്നു മു ദ്രാവാക്യം വിളിച്ചു നീങ്ങിയാൽ യാന്ത്രിക കമ്യൂണിസ്റ്റു‌കളായി പോകുമെന്നും വിമർശിച്ചു.