play-sharp-fill
പരസ്പരത്തിലെ ദീപ്തിയുടെ സൂരജേട്ടൻ ഇനി ബി.ജെ.പിയിൽ ; ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ കേരളത്തിലെത്തുന്ന പരിപാടിയിൽ താരത്തിന് അംഗത്വം നൽകുമെന്ന് പാർട്ടി നേതൃത്വം

പരസ്പരത്തിലെ ദീപ്തിയുടെ സൂരജേട്ടൻ ഇനി ബി.ജെ.പിയിൽ ; ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ കേരളത്തിലെത്തുന്ന പരിപാടിയിൽ താരത്തിന് അംഗത്വം നൽകുമെന്ന് പാർട്ടി നേതൃത്വം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മലയാളി സീരിയൽ പ്രക്ഷേകരുടെ പ്രിയ താരം നടൻ വിവേക് ഗോപൻ ബിജെപിയിൽ ചേരും. വിവേക് ഗോപൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷിനും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

നടൻ പാർട്ടിയിൽ അംഗത്വമെടുത്തുവെന്ന് പറഞ്ഞുകൊണ്ടും വിവേകിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടും വലതുപക്ഷ അനുഭാവികളായ ചിലർ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയിരുന്നു. എന്നാൽ താരം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ വിവേക് ഗോപൻ ബിജെപിയിലേക്ക് എത്തുമെന്ന് പിന്നീട് പാർട്ടി നേതൃത്വം സ്ഥിരീകരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടിയിൽ ചേരാൻ വിവേക് സമ്മതം അറിയിച്ചിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ ഔപചാരികമായി അംഗത്വം നൽകുമെന്നും നേതാവ് വ്യക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷൻ കേരളത്തിൽ എത്തുന്ന പരിപാടിയിൽ വച്ച് വിവേക് ഗോപന് അംഗത്വം നൽകുമെന്നാണ് സൂചന.

ഇക്കഴിഞ്ഞ ദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചോദിച്ചുകൊണ്ട് തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ വിവേക് വീഡിയോ പങ്കുവച്ചിരുന്നു. ഇത് താരം ബിജെപിയുമായി അടുക്കുന്നതിന്റെ സൂചനയായി വിലയിരുത്തിയിരുന്നു.

എന്നാൽ വിവേക് ഗോപൻ ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. എന്നാൽ വിവേക് ഗോപനെ മത്സരിപ്പിക്കുന്നതിന്റെ സാധ്യതകൾ ബിജെപി തേടുകയും ചെയ്യും. കരുലോടെയാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. ‘പരസ്പരം’ എന്നെ സീരിയലിലൂടെയാണ് വിവേക് ഗോപൻ പ്രശസ്തി നേടുന്നത്.സിനിമയിലും വിവേക് നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇതുവരെ 15 സിനിമകളിലാണ് വിവേക് അഭിനയിച്ചത്.2011ലെ ‘ഒരു മരുഭൂമി കഥ’യാണ് വിവേകിന്റെ ആദ്യ ചിത്രം.