
കണ്ണൂർ: പൊലീസിനെ ബോംബറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട വി കെ നിഷാദ് പരോൾ ചട്ടം ലംഘിച്ചു. ഒരു രാഷ്‌ട്രീയ പരിപാടിയിലും പങ്കെടുക്കാൻ പാടില്ല എന്നാണ് പരോള്‍ ചട്ടം. എന്നാൽ അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് പരോളെടുത്ത നിഷാദ് സിപിഎം പ്രകടനത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണനെതിരായ സിപിഎം പ്രതിഷേധത്തിലാണ് നിഷാദ് പങ്കെടുത്തത്. ഇതിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അരിയില്‍ ഷുക്കൂർ വധക്കേസില്‍ പി. ജയരാജന്റെ അറസ്റ്റിന് പിന്നാലെ പയ്യന്നൂരില്‍ പൊലീസിനെ ബോംബറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിലാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിലില്‍ കിടന്ന് മത്സരിച്ച് ജയിച്ചിരുന്നു. 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വി കെ നിഷാദ് ആകെ ജയിലില്‍ കിടന്നത് ഒരു മാസം മാത്രമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







