
ഹരിപ്പാട്: സർക്കാർ ആശുപത്രിയിലെ ശൗചാലയത്തില്‍ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തില്‍, കുഞ്ഞിനെ വളർത്താൻ താല്പര്യമില്ലെന്ന് 19-കാരിയായ യുവതി ജില്ലാ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ (സി.ഡബ്ല്യു.സി.) അറിയിച്ചു.
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ സി.ഡബ്ല്യു.സി. അധികൃതർ സന്ദർശിച്ചപ്പോഴായിരുന്നു പ്രതികരണം.
താൻ ഗർഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. വയറ്റില്‍ കൊഴുപ്പ് കൂടിയതാണെന്നാണ് കരുതിയതെന്നും അവർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളത്ത് പഠനത്തോടൊപ്പം ജോലി ചെയ്തുവരുന്നതിനിടെ പരിചയപ്പെട്ട അന്യസംസ്ഥാന സ്വദേശിയുമായുണ്ടായ ബന്ധമാണ് ഗർഭധാരണത്തിന് കാരണമായതെന്നും, അടുത്തിടെ ഇയാളുമായി ബന്ധമില്ലെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.
അമ്മ മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികിത്സയിലാണെന്നും അച്ഛനും അനുജത്തിയും വീട്ടിലുണ്ടെന്നും യുവതി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി വീട്ടില്‍ താമസിക്കുകയായിരുന്നുവെന്നും, വയറുവേദനയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് മരുന്ന് വാങ്ങിയിരുന്നുവെന്നും ബന്ധുക്കളോട് പറഞ്ഞിരുന്നതായും വിവരമുണ്ട്.







