
പരിപ്പ് : പരിപ്പ് എൽ പി സ്കൂളിന്റെ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി.ചുവപ്പും വെള്ളയും നിറമുള്ള ഡ്രസ്സുകളുമായി കുട്ടികളും അധ്യാപകരും രക്ഷർത്താക്കളും ഒരുപോലെ തിളങ്ങി നിന്നു .
ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണത്തിനുശേഷം എൽ പി സ്കൂളിൽ നിന്നും ആരംഭിച്ച കരോൾ റാലി പരിപ്പിന്റെ വീഥികളെ അവിസ്മരണീയമാക്കി.. പരിപ്പ് ബസ്റ്റാൻഡിൽ എത്തിച്ചേർന്ന റാലിക്കു പിന്നാലെ കുട്ടികളുടെ ഡാൻസ് മറ്റുപരിപാടികൾ അരങ്ങേറി.
കുട്ടികളുടെ പരിപാടികൾ കാണാൻ തെരുവീഥികളുടെ ഇരുവശങ്ങളിൽ പൊതുജനങ്ങൾ ഒത്തുചേർന്നു. കരോൾ റാലി ഗംഭീരമാക്കുന്നതിന് സ്കൂൾ മാനേജർ ആർ. ഗോപി കൃഷ്ണൻ ഹെഡ്മിസ്ട്രസ് മായാജി നായർ പിടിഎ പ്രസിഡണ്ട് പ്രവീൺകുമാർ എന്നിവർ നേതൃത്വം നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്ഷകർത്താക്കളും കുട്ടികളും ഒരുപോലെ പങ്കെടുത്ത ഈ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു.സമാപന സമ്മേളനം ഇരുപതാം വാർഡ് മെമ്പർ വൈഷ്ണവി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർ ഗോപീകൃഷ്ണൻ ക്രിസ്മസ് സന്ദേശം നൽകി







