play-sharp-fill
മാതാപിതാക്കളുടെ ജന്മസ്ഥലം അറിയില്ല , ജയിലിൽ പോകേണ്ടിവന്നാൽ ആദ്യം പോകുന്നത് ഞാനായിരിക്കും : പൊതുജനങ്ങളുടെ വികാരം സർക്കാർ മനസിലാക്കണം : അശോക് ഗെലോട്ട്

മാതാപിതാക്കളുടെ ജന്മസ്ഥലം അറിയില്ല , ജയിലിൽ പോകേണ്ടിവന്നാൽ ആദ്യം പോകുന്നത് ഞാനായിരിക്കും : പൊതുജനങ്ങളുടെ വികാരം സർക്കാർ മനസിലാക്കണം : അശോക് ഗെലോട്ട്

സ്വന്തം ലേഖകൻ

ജയ്പൂർ: മാതാപിതാക്കളുടെ ജന്മസ്ഥലം അറിയില്ല അതുകൊണ്ട് തന്നെ ജയിലിൽ പോകേണ്ടി വന്നാൽ ആദ്യം പോകുന്നത് ഞാനായിരിക്കും.രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിനായി പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജയ്പൂരിൽ നടന്ന സി.എ.എ വിരുദ്ധ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


‘ഭരണഘടനയുടെ സത്തയ്ക്ക് എതിരായ പൗരത്വ ഭേദഗതി നിയമം കേന്ദ്രസർക്കാർക്കാർ പുന:പരിശോധിക്കണം. നമ്മൾ സംരക്ഷിക്കുന്ന സമാധാനവും ഐക്യവും നിലനിർത്താനായി നിയമം പിൻവലിക്കാൻ മുന്നോട്ടുവരണമെന്നും’ അശോക് ഗെലോട്ട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസും സംസ്ഥാന സർക്കാരും ജനങ്ങളോട് ഒപ്പമുണ്ട്. അഥവാ ജയിലിൽ പോകേണ്ടി വന്നാൽ ആദ്യം പോകുന്നവരിൽ ഒരാളായിരിക്കും താൻ. മാതാപിതാക്കളുടെ ജനന വിവരങ്ങൾ എൻ.പി.ആറിൽ തേടുന്നുണ്ട്. എന്റെ മാതാപിതാക്കളുടെ ജനന സ്ഥലമടക്കം എനിക്കറിയില്ല. അത്തരം വിവരം തനിക്ക് കൊടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമം ഉണ്ടാക്കുകയെന്നത് സർക്കാരിന്റെ അവകാശമാണ്. പക്ഷെ അത് ജനങ്ങളുടെ വികാരം അനുസരിച്ചാകണം. ഡൽഹിയിലെ ഷഹീൻബാഗിലെപ്പോലെ രാജസ്ഥാൻ ഉൾപ്പെടെ രാജ്യത്തുടനീളം പ്രതിഷേധം നടക്കുന്നു. പൊതുജനങ്ങളുടെ വികാരം സർക്കാർ മനസിലാക്കണമെന്നും ഗെലോട്ട് പറഞ്ഞു.