
ആലപ്പുഴ: രാമപുരത്ത് പാഴ്സല്‍ ലോറി തടഞ്ഞ് 3.24 കോടി തട്ടിയെടുത്ത കേസില്‍ രണ്ട് പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍.
കവർച്ചാ സംഘത്തിലുണ്ടായിരുന്ന ഒരാളും കവർച്ച നടത്താൻ സഹായം ചെയ്ത് നല്കിയ ഒരാളുമാണ് വലയില്‍ കുടുങ്ങിയത്. മറ്റു പ്രതികള്‍ക്കായി തമിഴ്നാട് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.
കോയമ്പത്തൂരില്‍ നിന്നും കൊല്ലത്തേക്ക് പാഴ്സല്‍ ലോറിയില്‍ കടത്തി കൊണ്ടു വന്ന 3.24 കോടി രൂപയാണ് തട്ടിയെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് ദിവസം തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരിപ്പൂരില്‍ നിന്ന് പ്രത്യേക അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.







