video
play-sharp-fill

പാറക്കുളത്തിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു; സംഭവത്തിൽ ദുരൂഹത

പാറക്കുളത്തിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു; സംഭവത്തിൽ ദുരൂഹത

Spread the love


സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്ത് പാറക്കുളത്തിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. ആലപ്പുഴ കൈനടി വടക്കാട്ട് വീട്ടിൽ മുകേഷിന്റെ(31) മൃതദേഹമാണ് കറുകച്ചാൽ കാഞ്ഞിരപ്പാറയിലെ കുളത്തിൽ ബൈക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ മുകേഷിനെ കാണാനില്ലെന്ന് കഴിഞ്ഞദിവസം ബന്ധുക്കൾ കൈനടി പൊലീസിന് പരാതി നൽകിയിരുന്നു. ഇതിനിടെയാണ് കറുകച്ചാലിലെ കുളത്തിൽ നിന്ന് മുകേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കറുകച്ചാൽ പൊലീസും പാമ്പാടി അഗ്നിരക്ഷാസേനയും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആത്മഹത്യയാണോ കൊലപാതകമാണോ എന്നകാര്യം ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നും പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ മൃതദേഹം ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.