ശനിയാഴ്ച ആയതിനാൽ വീട്ടില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പിച്ചു ;മുറിയിൽ അതിക്രമിച്ച്‌ കയറി വീട്ടമ്മയുടെ വായില്‍ തുണി തിരുകിയ ശേഷം ലൈംഗീക പീഡനത്തിനിരയാക്കി ; പന്തളം സ്വദേശിനിയുടെ പരാതിയില്‍ നാല്പത്തിയഞ്ചുകാരൻ പിടിയിൽ

Spread the love

പത്തനംതിട്ട: വീട്ടമ്മയെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നാല്‍പ്പത്ത‍ഞ്ചുകാരന്‍ പിടിയില്‍
പന്തളം സ്വദേശിനിയുടെ പരാതിയില്‍ കടയ്ക്കാട് കുമ്ബഴ വീട്ടില്‍ ഷാജി (45)യാണ് പിടിയിലായത്. ശനിയാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത് .

നാല്‍പ്പത്തെട്ടുകാരിയായ വീട്ടമ്മയെയാണ് പീഡിപ്പിച്ചത്. ഇവര്‍ക്ക് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. ശനിയാഴ്ച വീട്ടില്‍ മറ്റാരും ഉണ്ടാകില്ലെന്ന് ഉറപ്പിച്ചായിരുന്നു ഷാജി എത്തിയത്. തുടര്‍ന്ന് അതിക്രമിച്ച്‌ കയറി ആക്രമിക്കുകയും വായില്‍ തുണി തിരുകിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

സംഭവം നടന്ന ശേഷം ഭയം കാരണം ഇവര്‍ ആരോടും കാര്യം പറഞ്ഞിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച ഷാജി വീണ്ടും വീട്ടമ്മയെ വിളിക്കുകയും കാറുമായി താന്‍ എത്തുമെന്നും തന്നോടൊപ്പം വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് പോലീസിനെ സമീപിക്കാന്‍ ഇവര്‍ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയ്ക്കാടിന് സമീപം പഴയ ഓട്ടോറിക്ഷകള്‍ വാങ്ങി വില്‍പന നടത്തുന്ന സ്ഥാപനം നടത്തുന്ന വ്യക്തിയാണ് ഷാജി. ഇയാള്‍ക്കും ഭാര്യയും മക്കളുമുണ്ട്. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.