പന്തളം കൊട്ടാരം വലിയ തമ്പുരാട്ടി നിര്യാതയായി

പന്തളം കൊട്ടാരം വലിയ തമ്പുരാട്ടി നിര്യാതയായി

പന്തളം :പന്തളം കൊട്ടാരം വലിയ തമ്പുരാട്ടി പന്തളം നീരാഴിക്കെട്ടുകൊട്ടാരത്തിൽ മകം നാൾ തന്വംഗി തമ്പുരാട്ടി (ചെറുകുട്ടി തമ്പുരാട്ടി)ഇന്ന് പുലർച്ച 4.30 ന് വാർദ്ധക്യസഹജമായ രോഗങ്ങളാൽ നിര്യാതയായി.നൂറ്റിമൂന്ന് വയസ്സായിരുന്നു.

പൂഞ്ഞാർ കൊട്ടാരത്തിൽ പരേതനായ പി.ആർ.രാമവർമ്മ രാജയുടെ പത്നിയാണ്. മക്കൾ; പി. കേരള വർമ്മ (ശിവപ്രസാദ് ) പി. രാമവർമ്മ (വിജയചന്ദ്രൻ ) പി.രാജരാജവർമ്മ (സുധാകരൻ) പി. രാഘവ വർമ്മ (അജി ) പരേതനായ പി.രവിവർമ്മ (ദിനേശ് ). മരുമക്കൾ;പരേതയായ പത്മിനി തമ്പുരാൻ, സുവർണ്ണ തമ്പുരാൻ (തൃപ്പൂണിത്തുറ കോവിലകം) പരേതരായ ഭാനു തമ്പുരാട്ടി ( എണ്ണക്കാട് കൊവിലകം,) ശാരദ തമ്പുരാട്ടി(കൊടുങ്ങല്ലൂർ, കോവിലകം)

ഉഷാവർമ്മ (കിളിമാനൂർ കോവിലകം) മനോരമ തമ്പുരാട്ടി (വൈക്കം കോവിലകം ) . ശവസംസ്കാരം ഇന്ന് ഉച്ചക്ക് മൂന്നു മണിക്ക് പന്തളം തോന്നല്ലൂർ നീരാഴിക്കെട്ടുകൊട്ടാരത്തിൽ നടക്കും. അശുദ്ധി മൂലം പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം ഇന്ന് അടച്ച് മെയ് 9 ന് തുറക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group