
പന്തളത്ത് ഡെലിവറി വാനും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖിക
പത്തനംതിട്ട: എംസി റോഡില്‍ പന്തളത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം.
എം സി റോഡില്‍ പന്തളം കുരമ്പാലയിലാണ് അപകടം നടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ എസ് ആര്‍ ടി സി ബസും ഡെലിവറി വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കിഴക്കമ്പലം സ്വദേശി ജോണ്‍സണ്‍ മാത്യു (48) ആലുവ എടത്തല സ്വദേശി ശ്യാം വി എസ് (30) എന്നിവരാണ് മരിച്ചത്.
മരിച്ച രണ്ട് പേരും വാനില്‍ യാത്ര ചെയ്തവരാണ്. ബസ് യാത്രക്കാര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. മൃതദേഹങ്ങള്‍ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Third Eye News Live
0