സഹപാഠിയായ വിദ്യാര്‍ത്ഥിനിയ്‌ക്കൊപ്പം നടന്നുവെന്ന് ആരോപിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് നേരെ ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം ; പെണ്‍കുട്ടിയുടെ കൂടെ നടന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചു: ആളുമാറിയാണ് മര്‍ദ്ദിച്ചതെന്ന് പറഞ്ഞതിന് പിന്നാലെ കേസൊതുക്കി തീര്‍ക്കാനും ശ്രമം
സ്വന്തം ലേഖകന്‍
കണ്ണൂര്‍: പാനൂരില്‍ സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നുപോയെന്ന് ആരോപിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് നേരെ ഓട്ടോറിക്ഷാ ഡ്രൈവറുടെ ക്രൂരമര്‍ദ്ദനം.പാനൂര്‍ മുത്താറിപീടികയിലെ ഓട്ടോ ഡ്രൈവറായ ജിനീഷാണ് മൊകേരി രാജീവ് ഗാന്ധി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്താറിപീടികയിലെ ഓട്ടോ സ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം.
ഇന്നലെ ഉച്ചയ്ക്ക് എസ്എസ്എല്‍സി മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകുന്നതിനിടയിലാണ് വിദ്യാര്‍ത്ഥിയെ ജിനീഷ് തല്ലിയത്. വിദ്യാര്‍ത്ഥിയെ തല്ലുന്നത് പ്രദേശവാസികളുടെ മുന്നില്‍ വച്ചായിരുന്നെങ്കിലും ആദ്യം ആരും അത് തടയാന്‍ ശ്രമിച്ചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറച്ച് സമയത്തിന് ശേഷമാണ് ചിലര്‍ വന്ന് ജിനീഷിനെയും വിദ്യാര്‍ത്ഥിയെയും പിടിച്ചുമാറ്റുകയായിരുന്നു. കൂടെ പഠിക്കുന്ന പെണ്‍കുട്ടിക്കൊപ്പം നടന്നതിനാണ് മര്‍ദ്ദനമെന്ന് അടികിട്ടിയ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ പറയുന്നു.
കൂട്ടുകാരിക്കൊപ്പം നടന്നുവരുമ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ ജിനീഷ് തന്നെ അടിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. എന്തിനാണ് തല്ലിയതെന്ന് ചോദിച്ചപ്പോള്‍ ജിനീഷ് ആദ്യം കാരണം പറഞ്ഞില്ലെന്നും അടി കഴിഞ്ഞ ശേഷം ആള് മാറിപ്പോയതാണെന്ന് പറഞ്ഞുവെന്നും കുട്ടി പറയുന്നു.
സംഭവത്തില്‍ പരാതി നല്‍കിയിട്ടും പാനൂര്‍ പൊലീസ് ഒത്ത് തീര്‍പ്പിന് ശ്രമിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. കേസ് വേണോ പറഞ്ഞു തീര്‍ത്താല്‍ പോരെയെന്ന് പൊലീസ് ചോദിച്ചതായി കുട്ടിയുടെ അച്ഛന്‍ പറയുന്നു.
അതേസമയം സംഭവത്തില്‍ കേസെടുത്തെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ന്തുവന്നാലും പരാതിയില്‍നിന്ന് പിന്മാറില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.