video
play-sharp-fill
എൻജിഒ യൂണിയൻ നേതാവിന്റെ വീടിനു പെർമിറ്റ് നൽകാൻ സമ്മർദം: പഞ്ചായത്ത് അസി.സെക്രട്ടറിയോട് എൻജിഒ യൂണിയൻ നേതാവ് മോശമായി പെരുമാറിയെന്ന് പരാതി; പനച്ചിക്കാട് പഞ്ചായത്തിൽ ജീവനക്കാർ സമരത്തിൽ

എൻജിഒ യൂണിയൻ നേതാവിന്റെ വീടിനു പെർമിറ്റ് നൽകാൻ സമ്മർദം: പഞ്ചായത്ത് അസി.സെക്രട്ടറിയോട് എൻജിഒ യൂണിയൻ നേതാവ് മോശമായി പെരുമാറിയെന്ന് പരാതി; പനച്ചിക്കാട് പഞ്ചായത്തിൽ ജീവനക്കാർ സമരത്തിൽ

സ്വന്തം ലേഖകൻ

കോട്ടയം: എൻജിഒ യൂണിയൻ നേതാവിന്റെ വീടിനു പെർമിറ്റ് നൽകാൻ സമ്മർദം ചെലുത്തിയ, യൂണിയൻ ജില്ലാ നേതാവായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസ് ജീവനക്കാരൻ അസി.സെക്രട്ടറിയോട് മോശമായി പെരുമാറിയതായി ആരോപിച്ച് പനച്ചിക്കാട് പഞ്ചായത്തിൽ ജീവനക്കാർ പ്രതിഷേധ ധർണ നടത്തുന്നു. ഓഫിസ് ബഹിഷ്‌കരിച്ചാണ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജീവനക്കാരെല്ലാവരും ഓഫിസിൽ നിന്നും പുറത്തിറങ്ങി, വാതിലിൽ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്.
പാത്താമുട്ടത്ത് വീട് വയ്ക്കുന്നതിനായി എൻജിഒ യൂണിയൻ നേതാവ് നേരത്തെ പനച്ചിക്കാട് പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ 26 നാണ് ഇദ്ദേഹം അപേക്ഷ നൽകിയത്. ഈ അപേക്ഷ ഒറ്റ ദിവസം കൊണ്ട് പരിശോധിച്ച് പെർമിറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെ എൻജിഒ യൂണിയൻ നേതാവ് സമ്മർദം ചെലുത്തുന്നതായാണ് പഞ്ചായത്ത് ജീവനക്കാർ ആരോപിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി അവധിയായതിനാൽ അസി.സെക്രട്ടറിയ്ക്കാണ് ചുമതല. ക്ാൻസർ രോഗി കൂടിയായ ഇവരെ സമ്മർദത്തിലാക്കുന്നതിനായി നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും ചെയ്തതായാണ് പരാതി. ശനിയാഴ്ച രാവിലെയും ഭീഷണി തുടർന്നതോടെയാണ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. തുടർന്നാണ് ഇവർ സമരം ആരംഭിച്ചത്. ജീവനക്കാർ സമരം ആരംഭിച്ചതോടെ എൻജിഒ യൂണിയൻ നേതാക്കൾ ചർച്ചയ്ക്കായി പഞ്ചായത്തിൽ എത്തിയിട്ടുണ്ട്. ഇവർ ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമം അരംഭിച്ചിട്ടുണ്ട്.