മലയോര മേഖലയിൽ നിരോധിത പാൻമസാല വ്യാപകം; മുണ്ടക്കയത്തും സമീപ പ്രദേശ​ങ്ങ​ളി​ലും നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയിൽ വർധന

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മു​ണ്ട​ക്ക​യം: ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​രോ​ധി​ത പാ​ൻ​മ​സാ​ല വ്യാ​പ​ക​മാ​കു​ന്നു. മു​ണ്ട​ക്ക​യ​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന ത​കൃ​തി​യാ​ണ്. എ​ക്സൈ​സ് വ​കു​പ്പി​ൻറെ പ​രി​ശോ​ധ​ന കു​റ​ഞ്ഞ​താ​ണ് പ്ര​ധാ​ന കാ​ര​ണം.പ​രി​ശോ​ധ​ന നി​ല​ച്ച​തോ​ടെ ചെ​റി​യ പെ​ട്ടി​ക്ക​ട​ക​ളി​ൽ വ​രെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​തു മൂ​ല​മാ​ണ് പ​രി​ശോ​ധ​ന കു​റ​ഞ്ഞ​തെ​ന്നാ​ണ് എ​ക്സൈ​സ് വ​കു​പ്പി​ൻറെ വി​ശ​ദീ​ക​ര​ണം.

ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി മു​ണ്ട​ക്ക​യം എ​ക്സൈ​സ് ഓ​ഫീ​സി​ൽ ഇ​ൻ​സ്പെ​ക്ട​ർ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പ്ര​തി​യെ പി​ടി​കൂ​ടി​യാ​ൽ ഇ​ൻ​സ്പെ​ക്ട​ർ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ടാ​ക​ണ​മെ​ന്ന നി​യ​മ​ത്തി​ലെ നൂ​ലാ​മാ​ല​യാ​ണ് പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ പി​ന്തി​രി​പ്പി​ക്കു​ന്ന​ത്. ത​ങ്ങ​ളെ​ക്കൊ​ണ്ട് ആ​വു​ന്ന രീ​തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​റു​ണ്ടെ​ന്ന് ഇ​വ​ർ വി​ശ​ദീ​ക​രി​ക്കു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊ​ത്തക്ക​ച്ച​വ​ട​ക്കാ​ർ മു​ത​ൽ ചി​ല്ല​റ വി​ൽ​പ​ന​ശാ​ല​ക​ൾ​വ​രെ മു​ണ്ട​ക്ക​യം ടൗ​ണി​ൻറെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. ചി​ല ക​ട​ക​ളി​ൽ യാ​തൊ​രു മ​റ​യും കൂ​ടാ​തെ​യാ​ണ് ഇ​വ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടും ഇ​ത്ത​രം സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ല​യ​ങ്ങ​ൾ സ​ജീ​വ​മാ​യ​തോ​ടെ​യാ​ണ് ഇ​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു തു​ച്ഛ​മാ​യ വി​ല​യ്ക്കു വാ​ങ്ങു​ന്ന പാ​ൻ​മ​സാ​ല​ക​ൾ ഉ​യ​ർ​ന്ന വി​ല​യ്ക്കാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​യി​ൽ വി​ൽ​പ​ന ത​കൃ​തി​യാ​ണ്. നി​രോ​ധി​ത പാ​ൻ​മ​സാ​ല വി​ൽ​പ​ന​യ്ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.