കോട്ടയം പാമ്പാടി ആലാമ്പള്ളിയില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; സ്കൂട്ടര്‍ യാത്രികന് പരിക്ക്

Spread the love

പാമ്പാടി : പാമ്പാടി ആലാമ്പള്ളിയില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം.

video
play-sharp-fill

അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനു പരിക്ക്. എരുമേലിക്കുള്ള തോംസണ്‍ ബസും സ്കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്.

പൊൻകുന്നം ഭാഗത്തേക്ക് പോയ ബസില്‍ കോട്ടയം ഭാഗത്തേക്ക് വന്ന സ്കൂട്ടര്‍ ദിശമാറി ഇടിക്കുകയായിരുന്നു ആലാമ്ബള്ളി കവലയ്ക്ക് സമീപം തിടുതിടുപ്പില്‍ അലൂമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന് മുൻപിലായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ പരിക്കേറ്റ പത്തനംതിട്ട സ്വദേശി ജിനുവി (19)നെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

അപകടത്തെത്തുടര്‍ന്ന് അല്പനേരം ഗതാഗതക്കുരുക്ക് ഉണ്ടായി.