play-sharp-fill
പമ്പയാറ്റിൽ നിന്നും അനധികൃതമായി പുഴമണൽ കടത്തൽ; രണ്ട് പേർ പൊൻകുന്നം പോലീസിൻ്റെ പിടിയിൽ

പമ്പയാറ്റിൽ നിന്നും അനധികൃതമായി പുഴമണൽ കടത്തൽ; രണ്ട് പേർ പൊൻകുന്നം പോലീസിൻ്റെ പിടിയിൽ

പൊൻകുന്നം: പമ്പയാറ്റിൽ നിന്നും അനധികൃതമായി പുഴമണൽ കടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

എരുമേലി എയ്ഞ്ചൽ വാലി ഭാഗത്ത് തറേമലയിൽ വീട്ടിൽ സാബു റ്റി.എ (53), തുലാപ്പള്ളി നാറാണംതോട് ഭാഗത്ത് കൊല്ലമല വീട്ടിൽ വിനോദ് കെ.ആർ (43) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.


ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം കണമല ഭാഗത്തുള്ള പമ്പയാറ്റിൽ നിന്നും അനധികൃതമായി മണൽ മോഷ്ടിച്ച് ടിപ്പർ ലോറിയിൽ കയറ്റി കടത്താൻ ശ്രമിക്കുകയായിരുന്നു. പൊൻകുന്നം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ചിറക്കടവ് ഭാഗത്ത് വച്ച് ഇവരെ മണലുമായി പിടികൂടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ്. റ്റി, എസ്.ഐ മാരായ അഭിലാഷ് എം.ഡി, ഷാജുദീൻ റാവുത്തർ, സി.പി.ഓ മാരായ ഷാജി ചാക്കോ, വിനീത് ആർ.നായർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.