കുമരകം സ്വദേശിയായ മധ്യവയസ്കന്റെ  ബൈക്ക് മോഷ്ടിച്ചു: യുവാവ് അറസ്റ്റില്‍

കുമരകം സ്വദേശിയായ മധ്യവയസ്കന്റെ ബൈക്ക് മോഷ്ടിച്ചു: യുവാവ് അറസ്റ്റില്‍

കോട്ടയം: ബൈക്ക് മോഷണ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം നെടുമങ്ങാട് ആറ്റുകാൽ എസ്റ്റേറ്റിനു സമീപം, ഇടവഴിയിൽ തോപ്പുവിള പുത്തൻവീട്ടിൽ ജ്യോതിഷ് (24) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പതിമൂന്നാം തീയതി രാത്രിയോട് കൂടി നാഗമ്പടം ഗുഡ് ഷെഡ് ഭാഗത്ത് പാർക്ക് ചെയ്തിരുന്ന കുമരകം സ്വദേശിയായ മധ്യവയസ്കന്റെ മോട്ടോർസൈക്കിൾ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിഞ്ഞ് ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജ്യോതിഷിന് തിരുവനന്തപുരം മെഡിക്കൽ കോളേജ്, തുമ്പ, നെടുമങ്ങാട് എന്നീ സ്റ്റേഷനുകളിൽ മോഷണ കേസ് നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.