
സ്വന്തം ലേഖകന്‍
കോട്ടയം: എംസി റോഡില്‍ പള്ളത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറുകളില്‍ ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പള്ളം കരിമ്പിന്‍കാലാ ഫാമിലി റസ്റ്റോറന്റിനു മുന്നിലായിരുന്നു അപകടം.
ചിങ്ങവനം ഭാഗത്തു നിന്ന് എത്തിയ കാറാണ് നിയന്ത്രണം വിട്ട് സ്‌കൂട്ടറുകളില്‍ ഇടിച്ചത്. സ്‌കൂട്ടറുകള്‍ കോട്ടയം ഭാഗത്തു നിന്ന് വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തെ തുടര്‍ന്ന് സ്‌കൂട്ടറുകള്‍ റോഡില്‍ മറിഞ്ഞുവീണു. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞയുടന്‍ ചിങ്ങവനം പോലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും നാട്ടുകാരും കാര്‍ ഓടിച്ചിരുന്നയാളും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.