
സ്വന്തം ലേഖകൻ
പാലാ :സെന്റ് തോമസ് കോളേ ജിൻ്റെ പ്ലാറ്റിനം ജൂബിലിആഘോഷങ്ങൾ 16-ന് 10 – ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.
ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. പാലാ രൂപത മുഖ്യവികാരി ജനറലും കോളജ് മാനേജരുമായ ഫാ.ഡോ.ജോസഫ് തടത്തിൽ കോളേജ് സ്‌ഥാപകർക്ക് ആദരം അർപ്പിക്കും.
മന്ത്രിയും പൂർവ വിദ്യാർഥിയുമായ റോഷി അഗസ്റ്റിൻ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്യും. ജൂബിലി സ്മാരകമായി നിർമിക്കുന്ന പുതിയ ബ്ലോക്കിന്റെ മാതൃക കെ.ഫ്രാൻസിസ് ജോർജ് എംപി അനാഛാദനം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നവീകരിച്ച പരീക്ഷാവിഭാഗത്തിൻ്റെ താക്കോൽ ജോസ് കെ.മാ ണി എംപി കൈമാറും. ക്യാംപ സിൽ മിയാവാക്കി മാതൃകയിലുള്ള നഗരവനത്തിൻ്റെ ഉദ്ഘാടനം : പൂർവ വിദ്യാർഥി ആന്റോ ആൻ്റ്ണി എംപി വൃക്ഷത്തൈ നട്ടു നിർവഹിക്കും. ജൂബിലി മെമന്റോ മാണി സി.കാപ്പൻ എംഎൽഎ പ്രകാശനം ചെയ്യും.
ജൂബിലി വർഷ സൂചകമായി ചന്ദനത്തൈകൾ ക്യാംപസിൽ
നടുന്നതിന്റെ ഉദ്ഘാടനം നഗര സഭാധ്യക്ഷൻ ഷാജു വി.തുരു ത്തൻ നിർവഹിക്കും. ജൂബിലി പരിപാടികളുടെ രൂപരേഖ പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് ഡിജോ കാപ്പൻ അവതരിപ്പിക്കും.







