പത്തനംതിട്ട : കഞ്ചാവ് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ആള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത. പത്തനംതിട്ട കോയിപ്രം സ്വദേശി സുരേഷ് ആണ് ആത്മഹത്യ ചെയ്തത്.
കഞ്ചാവ് കേസില്‍ സുരേഷിനെ കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തത് മാർച്ച് 16 നാണ്. സുരേഷ് ആത്മഹത്യ ചെയ്തത് മാർച്ച് 22 നാണ്. പോലീസ് കസ്റ്റഡിയിലെടുത്ത് ആറാം ദിവസമാണ് സുരേഷ് ആത്മഹത്യ ചെയ്യുന്നത്.
ഇയാളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് അടിമുടി ദുരൂഹതയെന്നു നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്. കസ്റ്റഡിയിലെടുത്ത സുരേഷിനെ പൊലീസ് അതിഭീകരമായി മർദിച്ചതിന്റെ തെളിവുകളാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത് എന്നും ആരോപണമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശരീരമാസകലം ക്ഷതം സംഭവിച്ചുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. നാല് വാരിയെല്ലുകള്‍ ഒടിഞ്ഞു.ശരീരമാസകലം അടിയേറ്റ പരിക്കുകള്‍ ഉണ്ടെന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. സുരേഷിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി.