റോഡിന്റെ അരിക് വശം ഇടിഞ്ഞു ; പാലക്കാട് കുട്ടികളുമായി പോയ സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; സംഭവത്തിൽ കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ
പാലക്കാട്: ചാലിശ്ശേരി പെരുമണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. താഴ്ചയേറിയ ഭാഗത്തേക്ക് നിയന്ത്രണം കിട്ടാതെ ബസ് മറിയുകയായിരുന്നു.
ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിന്‍റെ ബസാണ് അപകടത്തിൽപ്പെട്ടത്. 15 കുട്ടികളാണ് അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികൾ പരിക്കേൽക്കാതെ അത്ഭുകരമായി രക്ഷപ്പെട്ടു. റോഡിന്റെ ഒരു വശത്ത് പൊന്തക്കാടുകൾ തിങ്ങി നിറഞ്ഞതിനാൽ റോഡിന്റെ താഴ്ചയേറിയ ഭാഗത്തോട് ചേര്‍ന്നാണ് ബസ് സഞ്ചരിച്ചത്. അപകടമുണ്ടായ സ്ഥലത്തെ റോഡിലെ അരിക് വശം ഇടിഞ്ഞ് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
Third Eye News Live
0