പാലക്കാട് കുളപ്പള്ളിയിൽ  ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; നാട്ടുകാരുടെ സമയോജിതമായ ഇടപെടൽമൂലം വൻദുരന്തം ഒഴിവായി; കഞ്ചിക്കോട് നിന്ന് കോട്ടക്കലിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്

സ്വന്തം ലേഖകൻ

പാലക്കാട്: കുളപ്പള്ളിയിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. വാഹന യാത്രികരും അവിടെ ഉണ്ടായിരുന്ന നാട്ടുകാരും ചേർന്ന് വളരെ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.

തേനൂർ അത്താഴംപെറ്റ ക്ഷേത്ര പരിസരത്ത് വെച്ചാണ് കഞ്ചിക്കോട് നിന്ന് കോട്ടക്കലിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. നിയന്ത്രണം നഷ്ടപ്പെട്ട് ഡ്രൈനേജ് സ്ലാബ് തകർത്തായിരുന്നു അപകടം. അതിലൂടെ കടന്നുപോയ വാഹന യാത്രികരും അവിടെ ഉണ്ടായിരുന്ന നാട്ടുകാരും ചേർന്ന് വളരെ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ വൻ ദുരന്തമാണ് ഒഴിവായത്. ഇതിലെല്ലാം തന്നെ നിറച്ച ഗ്യാസ് ആണ് ഉണ്ടായിരുന്നത്. ഡ്രൈവർക്കടക്കം കാര്യമായ പരുക്കൊന്നും പറ്റിയില്ല . അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസം ഉണ്ടായി.