അറിയപ്പെടുന്നത് മിനി മാഹിയെന്ന്; ഏതുസമയവും മദ്യവും ലഹരിയും സുലഭം; രാത്രിയും പകലും ഭേദമില്ലാതെ ആവശ്യക്കാര്‍ എത്തുന്നു; അധികൃതരും കണ്ണടച്ചതോടെ  നേരിടാന്‍ അമ്മമാരുടെ കൂ‌ട്ടായ്മ രംഗത്ത്….!

അറിയപ്പെടുന്നത് മിനി മാഹിയെന്ന്; ഏതുസമയവും മദ്യവും ലഹരിയും സുലഭം; രാത്രിയും പകലും ഭേദമില്ലാതെ ആവശ്യക്കാര്‍ എത്തുന്നു; അധികൃതരും കണ്ണടച്ചതോടെ നേരിടാന്‍ അമ്മമാരുടെ കൂ‌ട്ടായ്മ രംഗത്ത്….!

സ്വന്തം ലേഖിക

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് തെന്നാരി ഗ്രാമത്തില്‍ അനധികൃത മദ്യവില്‍പന വ്യാപകമെന്ന് പരാതി.

അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ തെന്നാരിയിലെ മദ്യവില്‍പ്പനയ്ക്കെതിരെ അമ്മമാരുടെ കൂട്ടായ്മ രംഗത്തെത്തി.
മിനി മാഹിയെന്നാണ് തെന്നാരി ഗ്രാമം സമീപ പ്രദേശങ്ങളില്‍ അറിയപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ ഏത് സമയത്തും ആര്‍ക്കും മദ്യവും നിരോധിത പുകയില ഉല്‍പന്നങ്ങളും ലഭിക്കും. ഇതാണ് മിനി മാഹിയെന്ന് അറിയപ്പെടാൻ കാരണം.

തെന്നാരിയിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് ലഹരി വില്‍പന. രാത്രിയും പകലും ഭേദമില്ലാതെ ഇവിടെ ആവശ്യക്കാര്‍ എത്തുന്നുണ്ട്.

മദ്യം തേടി രാത്രിയെത്തുന്നവര്‍ പലരും വീട് മാറി കയറുന്ന സാഹചര്യവും ഉണ്ട്. നാട്ടുകാര്‍ എക്സൈസില്‍ പരാതി നല്‍കി. എന്നാല്‍ ഇതുവരെ എക്സൈസുകാര്‍ക്ക് ഇതുവരെ പിടക്കാൻ കഴിഞ്ഞിട്ടില്ല.

എക്സൈസ് സംഘം ഓഫീസില്‍ നിന്ന് പുറപ്പെട്ടാല്‍ തെന്നാരിയില്‍ വിവരം എത്തുമെന്നതാണ് പ്രതിസന്ധിക്ക് കാരണമായി ഉദ്യോഗസ്ഥര്‍ പറയുന്നത്.