
പാലക്കാട് വാടകയ്ക്കെടുത്ത കെട്ടിടത്തിൽ സൂക്ഷിച്ച നിരോധിത ലഹരി ഉത്പന്നങ്ങളുമായി ഇടുക്കി സ്വദേശികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ഒന്നരക്കോടി രൂപ വിലവരുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ എക്സൈസ് സംഘം പ്രതികളിൽ നിന്ന് കണ്ടെടുത്തു
പാലക്കാട്; ചിറ്റില്ലഞ്ചേരിയിൽ വാടകയ്ക്കെടുത്ത കെട്ടിടത്തില്‍ സൂക്ഷിച്ച ഒന്നരക്കോടി രൂപ വിപണി വില വരുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ എക്‌സ്‌സൈസിന്റെ നേതൃത്വത്തില്‍ പിടികൂടി.
സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തു. കിഴക്കഞ്ചേരി വക്കാല സ്വദേശി സുദേവന്‍ (41), ഇടുക്കി സ്വദേശികളായ രഞ്ജിത്ത് (27), മനോജ് (30) എന്നിവരാണ് അറസ്റ്റിലായത്.
പാലക്കാട് എക്‌സ്‌സൈസ് ഡെപ്യൂട്ടി കമ്മിഷ്ണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആലത്തൂര്‍, കൊല്ലങ്കോട് പാലക്കാട് എന്നിവിടങ്ങളിലെ എക്‌സസൈ് പ്രത്യേക പരിശോധനാ ടീമിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വെളുത്തുള്ളി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിൽ ഹാന്‍സ്, കൂള്‍ലിപ്പ് എന്നിവയാണ് പിടിച്ചെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലത്തൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി.എസ് .സുമേഷ്, ശ്രീകുമാര്‍, മനോഹരന്‍, അരവിന്ദാക്ഷന്‍, രതീഷ്, രഞ്ജിത്ത് ചെന്തമര, വിനു കുമാര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.