
രോഗിയുമായി സഞ്ചരിച്ച ആംബുലൻസിന്റെ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം
പാലക്കാട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു. രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് നിയന്ത്രണം വിട്ട് പാതയോരത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം.
പയ്യനടത്ത് നിന്നും മണ്ണാ൪ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ദേശീയപാതയിൽ കല്ലടി എംഇഎസ് കോളജിന് സമീപമായിരുന്നു അപകടം. ബ്രേക്ക് നഷ്ടപ്പെട്ട ആംബുലൻസ് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
ഉടൻ തന്നെ പ്രദേശവാസികൾ ചേർന്ന് രോഗിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ ആ൪ക്കും പരിക്കേറ്റിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0