
നിയന്ത്രണം വിട്ട ബസ് ദേഹത്ത് കൂടെ കയറിയിറങ്ങി; വഴിയോരത്ത് കിടന്നുറങ്ങിയ വയോധികന് ദാരുണാന്ത്യം ; ആളെ തിരിച്ചറിഞ്ഞിട്ടില്ല, മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
പാലക്കാട്: വഴിയോരത്ത് കിടന്നുറങ്ങിയ വയോധികൻ ബസ് കയറി മരിച്ചു. ചന്ദ്രനഗറിൽ ഇന്ന് രാവിലെയാണ് ദാരുണ സംഭവമുണ്ടായത്.
ബംഗളുരുവിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് , വഴിയരികിൽ കിടന്ന വയോധികന്റ ശരീരത്തിലൂടെ കയറുകയായിരുന്നു. തമിഴ്നാട് സ്വദേശിയെന്ന് കരുതുന്ന വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0