Spread the love

കോട്ടയം: പാലാ ഈരാറ്റുപേട്ട റൂട്ടില്‍ അമ്പാറയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞ് അപകടം. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശിയായ ആമീന് ആണ് പരുക്കേറ്റത്.

video
play-sharp-fill

ഇന്നു രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.
വാഹനത്തിനടിയില്‍പ്പെട്ട ആമീനെ നാട്ടുകാർ ചേർന്ന് പിക്കപ്പ് ഉയർത്തി

പുറത്തെടുക്കുകയായിരുന്നു. ഉടൻ തന്നെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആമീന് സാരമായ പരുക്കുള്ളതായാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group