
സ്വന്തം ലേഖകന്‍
കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ പുറത്ത് വരുന്നത് കേരളത്തിലെ എന്‍ഐഎ ഓപ്പറേഷന് ഒക്ടോപ്പസിന്റെ കൂടുതല്‍ വിവരങ്ങള്‍. പോപ്പുലര്‍ ഫ്രണ്ട് നിരോധനം അപ്രതീക്ഷിത തീരുമാനമല്ലെന്ന് തെളിയിക്കുന്നതാണ് പുറത്ത് വന്ന വിവരങ്ങള്‍. 2016 മുതല്‍ തന്നെ യു.പി, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിരുന്നു. ഭീകരവാദ പ്രവര്‍ത്തനത്തിന് ആളെ റിക്രൂട്ട് ചെയ്യുന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ നിലനിന്നിരുന്നു. പക്ഷേ ആരോപണങ്ങളുടെ പേരില്‍ വെറും നിരോധനം ഏര്‍പ്പെടുത്തിയാല്‍ ജനാധിപത്യ വിരുദ്ധ നടപടിയാകും എന്നുറപ്പുള്ള കേന്ദ്ര സര്‍ക്കാര്‍ വര്‍ഷങ്ങളായി തെളിവ് ശേഖരണത്തിന് പിന്നാലെയായിരുന്നു. എല്ലാ പഴുതുകളും അടക്കാനുറച്ചാണ് കേരളത്തിലെ എന്‍ഐഎ ഓപ്പറേഷന് ഒക്ടോപ്പസ് ഉള്‍പ്പെടെ നടപ്പിലാക്കിയത്.
ഓപ്പറേഷന് ഒക്ടോപ്പസിന്റെ ആദ്യപടി പോപ്പുലര്‍ ഫ്രണ്ടിന് ഫണ്ടിങ്ങ് ചെയ്യുന്നവരെ കണ്ടെത്തുക എന്നതായിരുന്നു. ഇതിന്റെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്കുന്ന ഹോട്ടലുകള്‍, മൊബൈല്‍ ഷോപ്പുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ തിരിച്ചറിഞ്ഞ ശേഷം, ഇവിടെ തൊഴിലാളികളായി കയറിക്കൂടുകയായിരുന്നു എന്‍ഐഎ സംഘം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടലുകളില്‍ പൊറോട്ട മേക്കറായും ഇറച്ചിവെട്ടുകാരായും മാസങ്ങളോളം ജോലിക്കു നിന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ നീക്കങ്ങള്‍ അടുത്തറിഞ്ഞു. ഉദ്യോഗസ്ഥരില്‍ മുസ്ലീം നാമ ധാരികളായി ജോലിയെടുത്തവരെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിച്ച നേതാക്കള്‍ പരീശീലന ക്യാമ്പുകള്‍ വരെ കാട്ടിക്കൊടുത്തു. ഇതോടെ എല്ലാ വിവരങ്ങളും കൃത്യമായി ശേഖരിച്ച എന്‍ഐഎ എല്ലാ പഴുതുകളും അടച്ച ശേഷമാണ് റെയ്ഡിലേക്കും അറസ്റ്റിലേക്കും കടന്നത്. ഇതോടെ കേന്ദ്ര സര്‍ക്കാരിന് സംഘടന നിരോധിക്കുമ്പോള്‍ ഉയര്‍ന്നേക്കാവുന്ന എല്ലാ ചോദ്യങ്ങള്‍ക്കും തെളിവ് സഹിതം ഉത്തരം നല്‍കാനാകും.
സെപ്റ്റംബര്‍ 22ന് ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 106 പേര് അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്.റെയിഡിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. എന്നാല്‍ എന്‍ഐഎ റെയ്ഡും നടപടികളും തുടര്‍ന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറങ്ങുന്നത്. എന്‍ ഐ എയും ഇ ഡിയും ആണ് രാജ്യവ്യാപകമായി പോപ്പുലര്‍ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീട്ടിലുമടക്കം പരിശോധന നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ഭീകര പ്രവര്‍ത്തനം നടത്തിയെന്നും, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കിയെന്നും ,ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആളെ റിക്രൂട്ട് ചെയ്തു എന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം. പോപ്പുലര്‍ ഫ്രണ്ട് അടക്കം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.







