play-sharp-fill
പാലാ – പൊൻകുന്നം റോഡില്‍ പാചക വാതക സിലിണ്ടര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി അപകടം ; വീടിന്റെ മുൻവശം പൂർണമായി തകർന്നു ; വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; അമ്പലമുകളില്‍ നിന്ന് പമ്പ ജ്യോതി ഗ്യാസ് ഏജൻസിയിലേയ്ക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്

സ്വന്തം ലേഖകൻ

പാലാ : പാചകവാതക സിലിണ്ടർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി വീടിന്റെ മുൻവശം പൂർണമായി തകർന്നു. ഉപ്പൂട്ടില്‍ ബിജോയിയുടെ വീടാണ് തകർന്നത്.

പാലാ – പൊൻകുന്നം റോഡില്‍ വാഴേമഠത്തിന് സമീപമാണ് അപകടം നടന്നത്. അമ്ബലമുകളില്‍ നിന്ന് പമ്ബ ജ്യോതി ഗ്യാസ് ഏജൻസിയിലേയ്ക്ക് പോകുകയായിരുന്നു ലോറി. നിസാര പരിക്കേറ്റ ലോറി ഡ്രൈവർ ഉണ്ണി പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. നിറുത്തിയിട്ടിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയും, സമീപത്തെ സ്വകാര്യ വ്യക്തികളുടെ വീടിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗവും, വൈദ്യുതിത്തൂണും തകർത്താണ് ലോറി നിന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടസമയം നാലുപേർ വീട്ടിലുണ്ടായിരുന്നുെങ്കിലും ഭാഗ്യത്തിന് രക്ഷപ്പെട്ടു. മടുക്കാങ്കല്‍ ജനീഷിന്റെ ഓട്ടോറിക്ഷയാണ് പൂർണമായി തകർന്നത്. വരിക്കാനിക്കല്‍ നാരായണൻകുട്ടിയുടെ വീടിന്റെ ചുറ്റുമതിലിനും നാശം സംഭവിച്ചു. പാലാ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.