play-sharp-fill
പാലാ പോലീസ് ക്രൂരമായി മർദ്ദിച്ചു;ലഹരി മരുന്നുണ്ടെന്നാരോപിച്ച് തടഞ്ഞു വെച്ച് മർദ്ദനം, വിദ്യാർത്ഥിയുടെ പരാതിയിൽ പോലീസുകാർക്കെതിരെ നടപടി

പാലാ പോലീസ് ക്രൂരമായി മർദ്ദിച്ചു;ലഹരി മരുന്നുണ്ടെന്നാരോപിച്ച് തടഞ്ഞു വെച്ച് മർദ്ദനം, വിദ്യാർത്ഥിയുടെ പരാതിയിൽ പോലീസുകാർക്കെതിരെ നടപടി

  1. സ്വന്തം ലേഖിക

 

പാലാ:പാലാ പോലീസ് തടഞ്ഞു വച്ച് മർദിച്ചെന്ന യുവാവിന്റെ പരാതിയിൽ പോലീസുകാർക്കെതിരെ നടപടി.ലഹരിവസ്തുക്കളുണ്ടെന്നാരോപിച്ച് തടഞ്ഞു വച്ച് അകാരണമായി മര്ദിക്കുകയായിരുന്നുവെന്നായിരുന്നു യുവാവിന്റെ പരാതി.പെരുമ്പാവൂർ സ്വദേശിയും പോളിടെക്നിക് വിദ്യാർത്ഥിയുമായ പാര്ഥിപനാണ് പരാതിക്കാരൻ.എന്നാൽ ഈ ആരോപണം പാലാ പോലീസ് നിഷേധിച്ചിരുന്നു.

പെരുമ്പാവൂർ വളയൻചിറങ്ങര സ്വദേശിയായ പാർഥിപനെയാണ് വാഹനപരിശോധനയ്ക്കിടെ പാലാ പോലീസ് ക്രൂരമായി മർദിച്ചത്.ഞായറാഴ്ച യുവാവ് പാലായിലുള്ള സുഹൃത്തിന്റെ വീട്ടിൽ പോകുന്നതിനിടെ പോലീസ് കാറിന് കൈ കാണിച്ചു. ലൈസൻസ് ഇല്ലാത്തതിനാൽ നിർത്താതെ പോയ കാർ പിന്തുടർന്ന് പിടിച്ച് സ്റ്റേഷനിൽ കൊണ്ടുപോവുകയായിരുന്നു. തുടർന്ന് കാറിൽ ലഹരിയുണ്ടെന്ന് ആരോപിച്ച് മർദിച്ചുവെന്നാണ് പരാതി. എന്നാൽ, വാഹനത്തിൽ നിന്നും ലഹരിവസ്തുക്കളൊന്നും കിട്ടാത്തതിനാൽ പാർഥിപനെ വിട്ടയച്ചു. ഇക്കാര്യം പുറത്തുപറഞ്ഞാൽ മറ്റു കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥി പറയുന്നു.

സ്റ്റേഷനിൽനിന്നിറങ്ങി സമീപത്തെ ആശുപത്രിയിൽ പോയെങ്കിലും തെന്നിവീണെന്നാണ് അവിടെ പറഞ്ഞത്. തിരികെ വീട്ടിലെത്തിയ ശേഷം വേദന കടുത്തതോടെ വീട്ടുകാർ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ കോട്ടയം എസ്.പി. കെ.കാർത്തിക്ക് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.പോലീസുകാർ കുറ്റക്കാരാണെങ്കിൽ നടപടിയുണ്ടാകുമെന്ന് എസ്.പി. പറഞ്ഞു.പാലാ ഡിവൈ.എസ്പിയ്ക്കാണ് അന്വേഷണച്ചുമതല.നിലവിൽ ട്രാഫിക്കിൽ യൂണിറ്റിലെ ഉദ്യോഗസ്ഥരായ ബിജു, പ്രേംസൺ എന്നിവർക്കെതിരെ കേസെടുത്തു.