
ആശാനെ പിന്നിലാക്കി ശിഷ്യന്മാര്‍; പാലായില്‍ തകര്‍ന്നടിഞ്ഞ് ജോസ് കെ മാണി; എന്‍ ജയരാജും റോഷി അഗസ്റ്റിനു ലീഡ് ചെയ്യുന്നു; കേരളാ കോണ്‍ഗ്രസില്‍ തലയിരിക്കുമ്പോള്‍ വാല്‍ ആടിയേക്കും; പുതിയ കേരളാ കോണ്‍ഗ്രസ് ഉദയം കൊണ്ടേക്കാം; കേരളം ആര് ഭരിക്കണമെന്ന് ഞാന്‍ തീരുമാനിക്കും എന്ന് പറഞ്ഞ പി സി ജോര്‍ജ് പ്ലാത്തോട്ടം തറവാട് ഭരിച്ചാല്‍ മതിയെന്ന് ജനങ്ങള്‍
സ്വന്തം ലേഖകന്‍
പാലാ: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തിന് ശേഷം രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പാലാ മണ്ഡലത്തില്‍ മാണി സി കാപ്പന് വമ്പിച്ച ലീഡ്.
പോസ്റ്റല്‍ വോട്ടിലും ആദ്യ റൗണ്ട് വോട്ട് എണ്ണിയ രാമപുരം പഞ്ചായത്തിലും ജോസ് കെ മാണിക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ രണ്ടാം റൗണ്ടില്‍ മാണി സി കാപ്പന്‍ കളം തിരിച്ച് പിടിച്ചു. രണ്ടാം റൗണ്ടില്‍ തുടങ്ങി മാണി സി കാപ്പനാണ് ലീഡ് ഉയര്‍ത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലായില്‍ യു ഡി എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ഭൂരിപക്ഷത്തില്‍ ബഹുദൂരം മുന്നിലാണ്. ഇത് ഒരു സൂചനയാണ്. പാലായുടെ ഹൃദയം മാണി സി കാപ്പനോപ്പമാണ്. 5000 ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് വോട്ട് എണ്ണല്‍ തുടങ്ങി രണ്ടു മണിക്കൂറുകള്‍ക്കിടയില്‍ മാണി സി കാപ്പന് ലഭിച്ചിരിക്കുന്നു.
കേരളം ആര് ഭരിക്കണമെന്ന് ഞാന്‍ തീരുമാനിക്കും എന്ന് പറഞ്ഞ പി സി ജോര്‍ജ് പ്ലാത്തോട്ടം തറവാട് ഭരിച്ചാല്‍ മതിയെന്ന് ജനങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയാണ് കാണുന്നത്. മൂന്നാം സ്ഥാനത്താണ് പൂഞ്ഞാറില്‍ പി സി ജോര്‍ജ്