
സ്വന്തം ലേഖകൻ
പാലാ : തോമസ് ചാഴികാടൻ എം.പിയുടെ ആവശ്യപ്രകാരം പിഎം കെയർ ഫണ്ടിൽ നിന്നും പാല ജനറൽ ആശുപത്രിക്ക് അനുവദിച്ച ഓക്സിജൻ പ്ലാൻ്റ് ഇന്നലെ ആശുപത്രിയിൽ എത്തി. ട്രിഡൻ്റ് കമ്പനിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന പ്ലാൻറ് കേന്ദ്ര പെതുമരാമത്ത് വകുപ്പിൻ്റെ സഹകരണത്തോട് കൂടി എൽ ആൻറ് റ്റി എന്ന കമ്പനിയാണ് ആശുപത്രിയിൽ സ്ഥാപിച്ചത്. വൈദ്യുതി തടസമുണ്ടാവുമ്പോൾ ഉപയോഗിക്കേണ്ട ജനറേറ്ററിൻ്റെ കൺട്രേൾ പാനൽ ഒരാഴ്ച്ചക്കകം പൂർത്തിയാവും അതോടുകൂടി ഓക്സിജൻ പ്ലാൻ്റ് പൂർണ്ണമായും പ്രവർത്തന സജ്ജമാവും. നിലവിൽ ആശുപത്രിയിൽ ഒരു കൺട്രോൾ പാനൽ ഉണ്ടങ്കിലും അത് ഓക്സിജൻ പ്ലാൻ്റിന് ഉപയോഗിക്കാൻ കഴിയാത്തതുമൂലമണ് പുതിയ കൺട്രോൾ പാനൽ ആവശ്യമായി വന്നത്. പിഎം കെയർ ഫണ്ടിൽ നിന്നും ആദ്യഘട്ടമെന്ന നിലയിൽ കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകൾക്കാണ് കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഓക്സിജൻ പ്ലാൻറ് അനുവദിച്ചത്. അതിൽ കോട്ടയം ജില്ലക്ക് അനുവദിച്ച പ്ലാൻറാണ് എംപിയുടെ അഭ്യർത്ഥിന പ്രകാരം പാലാ ജനറൽ ആശുപത്രിക്ക് അനുവദിച്ചത്.
തോമസ് ചാഴികാടൻ എം പി പാല ജനറൽ ആശുപത്രിയിൽ എത്തി ഓക്സിജൻ പ്ലാൻ്റിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. എം.പിയോടെപ്പം മുൻസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞറേക്കര, കൗൺസിലർ ബിജി ജോജോ കുടക്കച്ചിറ, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗമായ റ്റോബിൻ കെ അലക്സ്, ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ, കോവിഡ് പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഡോ. ശബരിനാഥ് തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


