പാലായ്ക്ക് സമീപം മരിയൻ ജംഗ്ഷനിൽ പലചരക്ക്, സ്റ്റേഷനറി കട കത്തി നശിച്ചു; ആറുലക്ഷം രൂപയുടെ നഷ്ടം; തീപിടുത്തമുണ്ടായത് പുലർച്ചെ മൂന്ന് മണിയ്ക്ക്
സ്വന്തം ലേഖകൻ
പാലാ: പാലായ്ക്ക് സമീപം മരിയൻ ജംഗ്ഷനിൽ പലചരക്ക്, സ്റ്റേഷനറി കടയ്ക്ക് തീ പിടിച്ച് കത്തി നശിച്ചു. മരിയൻ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എവർഷൈൻ ജനറൽ സ്റ്റോഴ്‌സിലാണ് ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ തീ പിടുത്തമുണ്ടായത്. ഞൊണ്ടിമാക്കൽ ജോണി കൊച്ചുപറമ്പിലിന്റെ ഉടമസ്ഥതയിലുള്ള ജനറൽ സ്റ്റോഴ്സാണ് കത്തി നശിച്ചത്. ആറു ലക്ഷം രൂപയുടെ നഷ്ടം കണക്കാകുന്നതായി അധികൃതർ അറിയിച്ചു.
കടയിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികളാണ് വിവരം പൊലീസിലും ഫയർഫോഴ്സിലും അറിയിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു.ഷോർട്ട് സർക്ക്യൂട്ടാണ് തീ കത്താൻ കാരണമെന്ന് പ്രാധമിക വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0